മരണത്തിന്റെ ദുരന്ത ജീവിത ദർശനമാണ് ഈ .മ .യൗ.


ചെമ്പൻ വിനോദ് ജോസ്, വിനായകൻ ,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ഈശോ മറിയം യൗസേഫ് . മരണത്തിന്റെ ദുരന്ത ജീവിത ദർശനമാണ് ഈ സിനിമ. ലോകത്തിലെ ഏറ്റവും നല്ല ബന്ധം അച്ഛനും മകനും തമ്മിലുള്ളതാണ്. മകൻ നാളെ അച്ഛനാകും. ഒരെ സമയം എതിരാളിയും പിന്തുടർച്ചക്കാരനും . നമ്മുടെ സിനിമ ഇതുവരെ കാണിച്ച് തന്ന കടലും ,തീരവും,        കാറ്റുമല്ല  ഈ. മ.യൗവിൽ.


വാവച്ചനായി കൈനകരി തങ്കരാജും ,ഈഷിയായി ചെമ്പൻ വിനോദ് ജോസും, മെമ്പർ അയ്യപ്പനായി വിനായകനും, വാവച്ചന്റെ ഭാര് പെണ്ണമ്മയായി പോളി വിൽസണും, വികാരിയച്ചനായി ദിലീഷ് പോത്തനും, പാൻഞ്ചിയായി ബിറ്റോ ഡേവിസും മൽസരസിച്ച്  അഭിനയിച്ചിരിക്കുന്നു എന്നുള്ളതാണ് ഈ സിനിമയുടെ പ്രത്യേകത.


ദേശീയ അവാർഡ് നേടിയ പി.എഫ് മാത്യൂസ് എന്ന തിരക്കഥാകൃത്തിനെ കൊണ്ട് അടുത്ത സിനിമ എഴുതിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. തിരക്കഥയാണ് ഈ സിനിമയുടെ നട്ടെല്ല്. ആമേനിലും അങ്കമാലി ഡയറീസിൽ നിന്നും ഒരു പാട് സംവിധായകൻ മുന്നോട്ട് പോയിരിക്കുന്നു. 18 ദിവസം കൊണ്ടാണ് ഈ സിനിമ ഷൂട്ടിംഗ് പൂർത്തികരിച്ചിട്ടുള്ളത് .


2017-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ  മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും, മികച്ച സഹനടിയായി പോളി വിൽസണും സൗണ്ട് ഡിസൈനിങ്ങിന് രങ്കനാഥ് രവിയും  നേടിയിരുന്നു'

സിനിമയുടെ ഭൂരിഭാഗവും രാത്രിയിലാണ് ഷൂട്ടിംഗ് നടത്തിയിട്ടുള്ളത്. ഷൈജു ഖാലിദിന്റെ ക്യാമറ വർക്ക് മനോഹരമായി. സംഗീതം പ്രശാന്ത് പിള്ളയും എഡിറ്റിംഗ് ദീപു ജോസഫും മികച്ചതാക്കി.  നിർമ്മാണം ആഷീഖ്  അബുവും, സഹ നിർമ്മാതക്കൾ സന്തോഷ് ടി. കുരുവിളയും രാജേഷ് ജോർജ് കുരുവിളയുമാണ്.


വാവച്ചൻ മേസ്തിരിയുടെ മരണമാണ് സിനിമയുടെ പ്രമേയം. സാമൂഹ്യപ്രതിബദ്ധതയുള്ള ചിതമാണിത്. നമുക്ക് ചുറ്റും നടക്കുന്ന ചില വിഷയങ്ങൾക്ക് നേരെയുള്ള വിമർശനം കൂടിയാണ്          ഈ. മ യൗ.  പ്രേക്ഷകർ ഈ സിനിമ ഏറ്റെടുക്കുമെന്ന് കരുതാം.                          
റേറ്റിംഗ് - 4/5.                      
സലിം പി.ചാക്കോ.

No comments:

Powered by Blogger.