എന്റെ പേര് സൂര്യ , എന്റെ വീട് ഇന്ത്യ ആക്ഷൻ ത്രില്ലർ .


അല്ലു അർജുനെ നായകനാക്കി നവാഗതനായ വി. വംശി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ . രാജ്യസ്നേഹമുള്ള സുര്യ എന്ന പട്ടാള ഓഫീസറുടെ കഥയാണിത്. ബോർഡറിൽ പോയി കാവൽ നിന്ന് രാജ്യത്തെ മുഴുവൻ ജനങ്ങളെയും  സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു പട്ടാള ഉദ്യോഗസ്ഥനായി അല്ലു അഭിനയിക്കുന്നു. ഇന്ത്യ വീടായി കാണുന്ന പട്ടാളക്കാരൻ.


അനു ഈമാനുവേലാണ് നായിക. അർജുൻ സർജ ,ആർ. ശരത്ത് കുമാർ, നാദിയ മൊയ്തു ,ബോമൻ ഇറാനി, ചാരുഹസൻ, റാവു രമേഷ്, വെണ്ണില കിഷോർ, എല്ലി അവരം, പ്രദീപ് രാവത്ത് തുടങ്ങിയവർ അഭിനയിക്കുന്നു . സംഗീതം - വിശാൽ, ശേഖർ. ക്യാമറ - രാജീവ് രവി, സുശീൽ ചൗധരി. എഡിറ്റിംഗ് - കെട്ടഗിരി വെങ്കിടേശ്വര റാവു.  നിർമ്മാണം - ശ്രീധർ ലഗാഡ പറ്റി, ബണ്ണി വാസു, സുശീൽ ചൗധരി, കെ. നാഗേന്ദ്ര റാവു.


കിക്ക്, റേയ്ഡ് ഗുരുറാം  ,       ടെസർ ,എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയത് വി. വംശി ആയിരുന്നു. സിനിമയിൽ പാട്ടുകളും, ഡാൻസ്, സംഘട്ടന രംഗങ്ങളും കൊണ്ട്  കുത്തി നിറച്ചിരിക്കുകയാണ് . യാതൊരു പുതുമകളും ഇല്ലാത്ത സിനിമ .കഥയിൽ  ദേശസ്നേഹം പറയുന്നത് മാത്രമാണ് ഏക ആശ്വാസം . കേരളത്തിൽ അല്ലു അർജുന് ആരാധകർ ധാരളമുണ്ട്. അവർ പോലും ഈ സിനിമ ഇഷ്ടപ്പെടാൻ സാദ്ധ്യതയില്ല.  

റേറ്റിംഗ് - 2.5  / 5 .                    
സലിം പി. ചാക്കോ .

No comments:

Powered by Blogger.