ജീവനുള്ള കഥയാണ് കൃഷ്ണം.


യഥാർത്ഥ ജീവിതത്തെ സിനിമയിൽ അവതരിപ്പിച്ചപ്പോൾ ജീവിതം തന്നെയായി കൃഷ്ണം മാറി. സൗഹൃദവും പ്രണയവും നിറഞ്ഞ അക്ഷയ് യുടെ  ജീവിതമാണ് കൃഷ്ണം പറയുന്നത്. കോളേജ് ഡാൻസ് ഫെസ്റ്റിഫലിൽ പങ്കെടുക്കുന്നതിനിടയിലാണ് അക്ഷയ് വയറ് വേദനയെ തുടർന്ന്  കുഴഞ്ഞ് വീഴുന്നത്.തുടർന്ന് അക്ഷയ് യുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.


അക്ഷയായി അക്ഷയ് കൃഷണനും, അച്ഛൻ പി.ടി. ബൽറാമായി സായ്കുമാറും ,അമ്മ മീരയായി ശാന്തികൃഷ്ണയും, ഡോ. സുനിലായി രഞ്ജി പണിക്കരും രാധികയായി ഐശ്വര്യ ഉല്ലാസും അമ്മയായി അഞ്ജലി നായരും ,അച്ഛനായി മുകുന്ദനും ഡോക്ടറായി സംവിധായകൻ വി.കെ. പ്രകാശും തിളങ്ങി.

വിജയകുമാർ, വിനീത് കുമാർ, ഗീതാ വിജയൻ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. കഥ - പി.ടി. ബൽറാം. തിരക്കഥ, സംഭാഷണം, , ക്യാമറ സംവിധാനം ദിനേശ് ബാബു നിർവ്വഹിച്ചിരിക്കുന്നു .സംഗീതം ഹരിപ്രസാദ് ,ഗാനരചന - സന്ധ്യ ഹരിപ്രസാദ്, എഡിറ്റിംഗ് സൗന്ദർരാജൻ ,പശ്ചത്താല സംഗീതം ദിലീപ് സിംഗ്.

മകന് പിടിപ്പെട്ട അപൂർവ്വ രോഗത്തിൽ നിന്നുള്ള മുക്തി അച്ഛൻ സിനിമയാക്കി. അക്ഷയ് പതിനെട്ടാം വയസിൽ അനുഭവിച്ച ശാരീരിക ദുരിതമാണ് സിനിമയുടെ പ്രമേയം. കഥ പറയാനും അഭിനയിക്കാനും സ്വന്തം മകനായ അക്ഷയ് കൃഷ്ണനെ തന്നെ  തൃശൂരിലെ പി.എൻ. ബൽറാം എന്ന വ്യവസായി നിയോഗിച്ചു.അക്ഷയിന്  ഹൃദയവുമായി ബന്ധപ്പെട്ടുണ്ടായ രോഗം ചികിൽസിച്ച് ഭേദമായതോടെയാണ് സിനിമ പറ്റി ആലോചിക്കുന്നത്


ക്യാമ്പസ് സൗഹൃദത്തിന്റെയും അച്ഛൻ മകൻ ബന്ധത്തിന്റെയും കൂടി കഥയാണ്  കൃഷ്ണം. തിരക്കഥയാണ് സിനിമയുടെ ഹൈലൈറ്റ്. ക്യാമറവർക്കും എഡിറ്റിംഗും സംവിധാനവും മികവുറ്റതാക്കിയിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിയുന്ന സിനിമയാണിത്. മലയാളം കുടാതെ  തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ റിലിസ് ചെയ്യും.                            

റേറ്റിംഗ് - 3.5 / 5 .              
സലിം പി. ചാക്കോ .

No comments:

Powered by Blogger.