ജോൺ ഏബ്രഹാം - ഓർമ്മയായിട്ട് മേയ് 31 ന് 31 വർഷം.



മലയാളത്തിലെ മികച്ച ചലച്ചിത്ര സംവിധായകരിൽ ഒരാളാണ് ജോൺ ഏബ്രഹാം. ഇന്ന് (  മേയ് 31 ) അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞിട്ട് 31 വർഷം അകുന്നു. തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശോഭിച്ച അദ്ദേഹം തന്റെ സിനിമകളിലെ വ്യതസ്ത ജീവിതത്തിലും പുലർത്തി വന്നു.


1937 ഓഗസ്റ്റ് 11 ന് കുട്ടനാട്ടിൽ ജനിച്ചു.  കോട്ടയം സി.എം.എസ് സ്കൂളിലും ബോസ്റ്റൺ സ്കുളിലും എം.ഡി സെമിനാരി സ്കുളുകളിലായി ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തികരിച്ചു.  ,തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, ദർവാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് രാഷ്ടീയ മീമാംസയിൽ പി.ജിയും നേടി. 1962 ൽ കോയമ്പത്തൂർ എ .ഐ .സി ഓഫിസിൽ ജോലി ലഭിച്ചു. എന്നാൽ ജോലി രാജി വെച്ച് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. സ്വർണ്ണ മെഡൽ നേടി ഡിപ്ലോമ പാസായി.


സ്വന്തമായി സിനിമ സംവിധാനം ചെയ്യും മുൻപ് ഋത്വിക് ഘട്ടക്കിന്റെ തന്നെ ശിഷ്യനായ മണി കൗളിന്റെ ഉസ്കി റൊട്ടി (1969) എന്ന സിനിമയിൽ സഹായിയായും ഒരു ഭിക്ഷക്കാരന്റെ വേഷത്തിലും അദ്ദേഹം അഭിനയിച്ചു.


അദ്ദേഹത്തിന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസിലാക്കണമെന്നും അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു.


1987 മേയ് 31 ന് കോഴിക്കോട് വച്ച് ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് വീണ്  അദ്ദേഹം അന്തരിച്ചു. ജനകീയ സിനിമയുടെ പിതാവ് എന്ന് സിനിമാലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.


സലിം പി. ചാക്കോ.

No comments:

Powered by Blogger.