അരവിന്ദന്റെ അതിഥികൾ ഹിറ്റിലേക്ക് . സംവിധായകൻ എം. മോഹനന് മറ്റൊരു മികച്ച ചിത്രം കൂടി.


ഒരിടവേളയ്ക്ക് ശേഷം ഐതിഹ്യങ്ങളും ചരിത്രമുറങ്ങുന്ന കുംഭകോണം പശ്ചാത്തലമാകുന്ന സിനിമയാണ് അരവിന്ദന്റെ അതിഥികൾ .ശ്രീനിവാസൻ , വിനീത് ശ്രീനിവാസൻ , നിഖില വിമൽ ,ഉർവ്വശി, ശാന്തികൃഷ്ണ ,അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് സമീപമുള്ള ഒരു അതിഥിമന്ദിരത്തിലേക്ക് വരികയും, പോകുകയും ചെയ്യുന്ന ഒരു പാട് അതിഥികൾ. അവരുടെ ജീവതങ്ങളിലൂടെ അരവിന്ദന്റെ ജീവിതം പറയുന്നതാണ്  സിനിമ . അമ്പലപരിസരത്തെ അതിഥിമന്ദിരത്തിന് നന്മയുടെ പ്രകാശമുണ്ട്. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാൻ അമ്പലത്തിൽ വരുന്നവരുടെ സാന്നിദ്ധം തന്നെ അതിന് കാരണം. മാധവനാണ് അതിഥി മന്ദിരത്തിന്റെ ഉടമ. പണ്ടെങ്ങോ അമ്മ ഉപേക്ഷിച്ചിട്ട്  പോയതാണ് അരവിന്ദനെ .അമ്പലത്തിൽ ഭരതനാട്യത്തിന്റെ അരങ്ങേറ്റത്തിന് എത്തിയതാണ് വരദ.  അരവിന്ദന്റെ അമ്മയെ കണ്ടെത്തുന്നതാണ് സിനിമയുടെ പ്രമേയം.

അരവിന്ദനായി വിനീത് ശ്രീനിവാസനും, അതിഥിമന്ദിര ഉടമയായി ശ്രീനിവാസനും, വരദയായി നിഖില വിമലും ,അരവിന്ദന്റെ അമ്മയായി ശാന്തി കൃഷ്ണയും, വരദയുടെ അമ്മയായി ഉർവ്വശിയും തിളങ്ങി. അജു വർഗ്ഗീസ്, ബിജുക്കുട്ടൻ, കെ.പി.ഏ.സി ലളിത, വിജയരാഘവൻ, പ്രേംകുമാർ, ബൈജു, ശ്രീജയ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. ഉർവ്വശിയുടെയും, പ്രേംകുമാറിന്റെയും കോമഡി രംഗങ്ങൾ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ഇവരുടെ രണ്ടാം വരവു കൂടിയാണ് ഈ ചിത്രം. ഏറെ നാളുകൾക്ക് ശേഷമാണ് ശ്രീനിവാസനും, വിനീത് ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കുന്നത്.

തമിഴ് നടൻ വസന്ത് രവി, കോട്ടയം നസീർ, സ്നേഹ ശ്രീകുമാർ , രേഷ്മ, സുബീഷ് സുധി, ഉണ്ണിരാജ ,മാസ്റ്റർ ജോനഫ്, മാസ്റ്റർ നന്ദു, മാസ്റ്റർ ആര്യൻ തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നു.  സ്വരുപ് ഫിലിപ്പിന്റെ ക്യാമറ വർക്കുകൾ മനോഹരമാണ്. അതുപോലെ ഷാൻ റഹ്മാന്റെ സംഗീതവും . കലാസംവിധാനം - നിമേഷ് താനൂർ, തിരക്കഥ, സംഭാഷണം - രാജേഷ് രാഘവൻ, എഡിറ്റർ - രഞ്ജൻ എബ്രാഹാം.  നിർമ്മാണം - പ്രദീപ്കുമാർ പതിയാറ. പ്രൊഡക്ഷൻ കൺട്രോളർ - ഷാഫി ചെമ്മാട് . മേക്കപ്പ് - ഹസൻ വണ്ടൂർ, കോസ്റ്റ്യൂം - കുമാർ എടപ്പാൾ .


പ്രേക്ഷകരുടെ മനസ്സ് അറിഞ്ഞാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.  സംവിധാനമികവ് എടുത്ത് പറയാം. തിരക്കഥ തന്നെയാണ് സിനിമയുടെ പ്രധാന ഘടകം.കുടു:ബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നല്ല വിജയം നേടും. രണ്ട് മണിക്കൂർ രണ്ട് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. പ്രേക്ഷകർ ഈ   കൊച്ചു ചിത്രത്തെ വിജയിപ്പിക്കും എന്ന് പ്രതീക്ഷിക്കാം.    

റേറ്റിംഗ് - 4/5 .                    
സലിം പി.ചാക്കോ .

No comments:

Powered by Blogger.