അങ്കിൾ മുത്താണ്. അങ്കിൾ ഒരു മമ്മൂട്ടി ചിത്രം മാത്രമല്ല ഇതൊരു സോഷ്യോ പോളിറ്റിക്കൽ സിനിമയാണ്.


മികച്ച തിരക്കഥയുമായി ജോയി മാത്യൂ വീണ്ടും പ്രേക്ഷകരെ  ത്രിൽ അടിപ്പിക്കുന്നു. നവാഗത സംവിധായകൻ ഗിരീഷ് ദാമോദറിന് മികച്ച തുടക്കം അങ്കിളിലൂടെ ലഭിച്ചു. മമ്മുട്ടിയുടെ അഭിനയ മികവ് ചിത്രത്തിന് മാറ്റ് കൂട്ടി .

ഒരാണും ഒരുപെണ്ണും കൂടെ പൊതുനിരത്തിൽ നിൽക്കുമ്പോൾ, സംസാരിക്കുമ്പോൾ സദാചാരവാദികളും, ചില  ചാനലുകളും, ഒരു വിഭാഗം പോലിസ്കാരും നടത്തുന്ന ഇടപെടിൽ മനോഹരമായി അവതരിപ്പിക്കാൻ കഴിഞ്ഞു.

സ്വന്തം സുഹ്യത്തിന്റെ കൗമാരക്കാരിയായ മകളോടൊപ്പമുള്ള യാത്രയും അതിൽ സംഭവിക്കുന്ന വൈകാരിക വഴിത്തിരിവുകളുമാണ് അങ്കിളിന്റെ പ്രമേയം. കേരളം ഇന്നഭിമുഖീകരിക്കുന്ന യഥാർത്ഥ്യത്തിലേക്ക് തുറന്നു വെച്ച വാതിലാണ് ഈ സിനിമ. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രിയത്തിലെ ഒരു പ്രധാന പ്രശ്നം ഈ സിനിമയിലുടെ ചർച്ച ചെയ്യപ്പെടുന്നു .ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടവരുടെയും  വിട്ടിൽ എത്തുന്ന അപരിചിതരുടെയും ഒറ്റയ്ക്ക് പോകുന്നവരുടെയും എന്നിങ്ങനെ പല കഥകൾ ചേർന്നൊരു  സിനിമയാണ് അങ്കിൾ.

മമ്മൂട്ടിയുടെ ബിസിനസ്സ് കാരനായ കെ.കെ. കൃഷ്ണകുമാറും, ജോയി മാത്യുവിന്റെ വിജയനും കാർത്തിക മുരളീധരന്റെ ശ്രുതിയും ,മുത്തുമണിയുടെ കഥാപാത്രവും മികച്ചതായി . കെ. പി. എ .സി ലളിത, കൈലാഷ്, സുരേഷ് കൃഷ്ണ ,മേഘനാഥൻ, ഫോട്ടോഗ്രാഫർ ഫെയിം മണി, ബാലൻ പാറയ്ക്കൽ, ഗണപതി, ബാബു അന്നൂർ, നിഷ ജോസഫ്, ജന്നിഫർ, ലക്ഷമി രാമകൃഷ്ണൻ, കലാഭവൻ ഹനീഫ്, രാജശേഖരൻ, മുന്നാർ രമേശ്, ഷിജു, സെയ്ത് എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.


ഷട്ടർ എന്ന സിനിമയ്ക്ക് ശേഷം ജോയ് മാത്യു കഥ, തിരക്കഥ, സംഭാഷണം,  നിർമ്മാണം ,അഭിനയം എന്നി നാല് മേഖലയിൽ പ്രവർത്തിക്കുന്ന ചിത്രമാണിത്. 2012-ൽ പുറത്തിറങ്ങിയ ഷട്ടർ സംവിധാനം ചെയ്തതും  തിരക്കഥ ഒരുക്കിയതും ജോയിമാത്യൂ ആയിരുന്നു.


ചില കള്ളങ്ങൾ ചിലപ്പോൾ      നല്ലതിനാണ്,  നിനക്ക് നല്ല കാട്ടു ഞാവൽ പഴത്തിന്റെ നിറമാണ് തുടങ്ങിയ പഞ്ച് ഡയലോഗുകൾ  പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

മമ്മൂട്ടി പാടിയ എന്താ ജോൺ സാ കള്ളില്ലേ .....എന്ന ഗാനം ഹിറ്റായിരിക്കുകയാണ് .  മറ്റൊരു ഗാനം ശ്രേയാ ഘോഷലാണ് പാടിയിരിക്കുന്നത്.

രഞ്ജിത്ത്, എം. പത്മകുമാർ എന്നിവരുടെ അസോസിയേറ്റ് ഡയറ്കടറായി പ്രവർത്തിച്ച ഗിരീഷ് ദാമോദറാണ് അങ്കിൾ സംവിധാനം ചെയ്തിരിക്കുന്നത്.  നവാഗത സംവിധായകനായ ഗിരീഷ് ദാമോദർ  ആദ്യ ചിത്രത്തിലുടെ തന്റെ സംവിധാനമികവ്  തെളിയിച്ചിരിക്കുകയാണ്.

ക്യാമറ - അഴകപ്പൻ എൻ, എഡിറ്റർ - ഷമീർ അഹമ്മദ്, സംഗീതം - ബിജി ബാൽ, ഗാനരചന - റഫീഖ് അഹമ്മദ് .അബ്രാഫിലിംസ് ഇന്റർ നാഷണൽ ,എസ്.ജെ. ഫിലിംസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും ,ജോയ് മാത്യുവും ചേർന്നാണ് അങ്കിൾ നിർമ്മിച്ചിരിക്കുന്നത്.


പ്രേക്ഷകരുടെ പ്രിയ താരങ്ങളെ നെഗറ്റിവ് കഥാപാത്രങ്ങളാക്കി സിനിമയൊരുക്കുമ്പോൾ പലപ്പോഴും സംവിധായകർ നേരിടുന്നത് വലിയൊരു വെല്ലുവിളിയാണ്. സംവിധായകർ മാത്രമല്ല താരങ്ങളും നെഗറ്റിവ് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അത്ര താൽപര്യം കാട്ടാറില്ല .സൂപ്പർ താരമായി നിറഞ്ഞ് നിൽക്കുമ്പോഴാണ് മമ്മൂട്ടി കാണിച്ച ചങ്കൂറ്റം പ്രശംസനീയമാണ് . വിധേയനിലെ ഭാസ്ക്കര പട്ടേൽ, അഥർവ്വത്തിലെ അനന്തപത്മനാഭൻ , പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിലെ അഹമ്മദ് ഹാജി, മുന്നറിയിപ്പിലെ രാഘവൻ, ബ്ലാക്കിലെ ഷൺമുഖൻ എന്നീ കഥാപാത്രങ്ങളും വില്ലൻ ടച്ച് ഉള്ളത് അയിരുന്നു.


എല്ലാ മനുഷ്യരിലും നന്മയും തിൻമയും ഉണ്ട്. നന്മ മാത്രമുള്ളവർ ഈ ലോകത്ത് ഇല്ല .ഇന്നത്തെ സമൂഹത്തോടുള്ള ഒരു പാട് ചോദ്യങ്ങളുമായാണ് അങ്കിൾ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.
മമ്മൂട്ടി നായകനോ, വില്ലനോ എന്നറിയാനുള്ള ആകാംക്ഷയുമായി തീയേറ്ററിൽ എത്തിയ പ്രക്ഷേകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് അങ്കിൾ ഒരുക്കിയിട്ടുള്ളത്. സിനിമയുടെ വിജയങ്ങളിൽ പ്രധാനപ്പെട്ടത് അഴകപ്പന്റെ ക്യാമറയും ,ജോയി മാത്യൂവിന്റെ തിരക്കഥയുമാണ്.  ആരാധകർ വലിയ ആവേശത്തോടെയാണ് അങ്കിൾ സ്വീകരിക്കുന്നത്.  കുടു:ബ പ്രക്ഷേകരും ,കേരള ത്തിന്റെ പൊതുസമൂഹവും  അങ്കിളിനെ സ്വീകരികരിക്കും എന്ന് കരുതാം.  
         
റേറ്റിംഗ് -  4 / 5 .                
സലിം പി. ചാക്കോ .No comments:

Powered by Blogger.