തൊമ്മി ,ബാലു , മാമൂ - തൊബാമ റിവ്യൂ .


മൂന്ന് സുഹൃത്തുക്കളുടെ സൗഹൃദങ്ങളുടെ  കഥയാണ് തൊബാമ .എളുപ്പത്തിൽ പണമുണ്ടാക്കാൻ  തേടുന്ന എളുപ്പവഴികളും അവർ ചെന്ന് ചാടുന്ന കുരുക്കളുമാണ് ചിത്രത്തിന്റെ പ്രമേയം. 2006-ലാണ് സിനിമ നടക്കുന്നത്.  തൊമ്മിയായി ഷറഫുദീനും ബാലുവായി സിജു വിൽസണും മാമുവായി കൃഷ്ണ ശങ്കറും തിളങ്ങി.


സംവിധായകൻ എന്ന നിലയിൽ തിളങ്ങിയ അൽഫോൺസ് പുത്രൻ നിർമ്മാതാവിന്റെ റോളിലാണ് എത്തിയിക്കുന്നത്. നവാഗതനായ മൊഹ്സിൻ കാസിമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

പുതുമുഖം പുണ്യ എലിസബത്ത് ബോസാണ് നായിക. ശബരീഷ് വർമ്മ , രാജേഷ് ശർമ്മ , സംവിധായകൻ റാഫി, അഷ്റഫ് , നിസ്താർ ,ശ്രീലക്ഷ്മി, വനിത കൃഷ്ണചന്ദ്രൻ തുടങ്ങിവർ സിനിമയിൽ അഭിനയിക്കുന്നു.

ക്യാമറ - സുനോജ് വേലായുധൻ, തിരക്കഥ - ടി.പി അശ്വതി,  മൊഹ്സിൻ കാസിം, ഗാനരചന - സബരീഷ് വർമ്മ , സംഗീതം - രാജേഷ് മുരുകേശൻ. എഡിറ്റർ - ഷിനോസ് റഹ്മാൻ,  നിർമ്മാണം - അൽഫോൻസ് പുത്രൻ, സുകുമാർ തേക്കേപ്പാട്ട് , വിതരണം - ഗ്ലോബൽ യുണൈറ്റഡ് മീഡിയ .

പ്രേമം പോലെ  തൊബാമ  വൻ ഹിറ്റ് ആകും എന്ന് കരുതാൻ കഴിയില്ല. തിരക്കഥയുടെ പാളിച്ച സിനിമയെ ബാധിച്ചിരിക്കുന്നു.  ശബ്ദമിശ്രണത്തിലെ പുത്തൻ പരീക്ഷണം പാളി എന്ന് തന്നെ പറയാം.    പ്രേക്ഷകർ ഈ സിനിമയെ ഏറ്റെടുക്കാമോ എന്ന് വരും ദിവസങ്ങളിലെ പറയാൻ കഴിയൂ.                          
റേറ്റിംഗ് - 3/5.                      
സലിം പി. ചാക്കോ .

No comments:

Powered by Blogger.