പ്രേക്ഷക ശ്രദ്ധനേടി മോഹൻലാൽ മുന്നേറുന്നു.


ചങ്കല്ല - ചങ്കിടിപ്പാണ് ലാലേട്ടൻ എന്ന ടാഗ് ലൈനോടുകൂടിയാണ് മോഹൻലാൽ പ്രേക്ഷകകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഒരു സൂപ്പർസ്റ്റാറിന് തക്ക മാസ്  ഇൻട്രോ മഞ്ജുവിന് കൊടുത്തിട്ടുള്ളത്.

മോഹൻലാൽ എന്ന വ്യക്തിയും കലാകാരനും ഒരോ മലയാളിയെയും എതൊക്കെ തലത്തിൽ സ്വാധീനിക്കുന്നു എന്നുള്ളതാണ് സിനിമയുടെ പ്രമേയം. മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, സലിംകുമാർ,  സിദ്ദീഖ്,          സൗബിൻ താഹിർ, അജു വർഗ്ഗീസ്, ഹരീഷ് കണാരൻ, കോട്ടയം പ്രദീപ്, ശ്രീജിത്ത് രവി, ബിജുകുട്ടൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സുനിൽ സുഗദ, കോട്ടയം നസീർ, കൃഷ്ണകുമാർ, സാജൻ പള്ളുരുത്തി, മനോജ് ഗിന്നസ് , ഷെബിൻ ,കെ.പി.ഏ.സി ലളിത, സേതുലക്ഷ്മി, പ്രസീദ ,അഞ്ജന ,അംബിക മോഹൻ, ക്രിതിക, ബേബി മീനാക്ഷി, മാസ്റ്റർ വിശാൽ, മാസ്റ്റർ ആദിഷ് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.

വൺവെ ടിക്കറ്റ്, രസികൻ തുടങ്ങിയ ചിത്രങ്ങളിൽ താരാരാധന എന്ന പ്രമേയം മലയാളത്തിൽ മുൻപ് വന്നിട്ടുണ്ടെങ്കിലും ,അതേ ആശയത്തിൽ ഒരു കേന്ദ്രീകൃതചിത്രം ആദ്യമായാണ്. 1971-ൽ പുറത്തിറങ്ങിയ ജയാബച്ചന് ഒരുപാട് പ്രശംസകൾ നേടികൊടുത്ത ഗൂഡി എന്ന ഹിന്ദി ചിത്രത്തിൽനിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഈ സിനിമ രൂപപ്പെടുത്തിയിട്ടുള്ളത്.

തിരക്കഥ - സുനീഷ് വാരനാട് , ക്യാമറ - ഷാജികുമാർ, എഡിറ്റർ - ഷമീർ മുഹമ്മദ്, സംഗീതം - ടോണി ജോസഫ്.

ചിത്രത്തിലെ താരങ്ങളെല്ലാം മികവ് പുലർത്തിയെങ്കിലും അമിതമായ താരാരാധന ചില സന്ദർഭങ്ങളിൽ പ്രേക്ഷകരെ മുഷിപ്പിക്കുന്നു. താരാരാധന എന്നാൽ അക്ഷരാർത്ഥത്തിൽ ഭ്രാന്ത് തന്നെ എന്ന് സ്ഥാപിച്ചെടുക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്.


പ്രേക്ഷകർ മോഹൻലാൽ സ്വീകരിക്കും എന്ന്  പ്രതിക്ഷിക്കാം.                  
റേറ്റിംഗ് - 3.5/5 .                
സലിം പി.ചാക്കോ .

No comments:

Powered by Blogger.