ജയറാമിന്റെ അഭിനയമികവിൽ പഞ്ചവർണ്ണതത്ത.

ജയറാമിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലേത്. മൊട്ടതലയും കുടവയറുമായി തോളിലൊരു സഞ്ചിയുമായി എവിടെയും കാണുന്ന കഥാപാത്രം. സമ്പന്നർ മാത്രം താമസിക്കുന്ന കോളനിയിലെ പഴയ കെട്ടിടത്തിൽ താമസിക്കുന്ന മൃഗശാല കാരൻ സമീപവാസികൾക്ക് തലവേദനയാകുന്നു. കോളനിയിലെ ആഘോഷ രാത്രിയിൽ പെറ്റ് ഷോപ്പിലുണ്ടാകുന്ന മോഷണവും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.
സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന് പേരോ, ജാതിയോ ഒന്നും ഇല്ലാത്തത് പുതുമയായി.  സ്റ്റേജ് ഷോകളിലും മിമിക്രിയിലും ,അവതാരകനായും ശ്രദ്ധേയനായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണതത്ത.

എം.എൽ.ഏ കലേഷായി കുഞ്ചാക്കോ ബോബൻ തിളങ്ങി. അനുശ്രീ ,മണിയൻപിള്ള രാജു, സലിം കുമാർ,മല്ലിക സുകുമാരൻ, ധർമ്മജൻ ബോൾഹാട്ടി, അശോകൻ ,ജോജു ജോർജ്ജ് , ജനാർദ്ദനൻ, ടിനി ടോം, കനകലത തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.

രചന - രമേഷ് പിഷാരടി, ഹരി പി.നായർ, ഗാനരചന - സന്തോഷ് വർമ്മ , ഹരി നാരായണൻ, സംഗീതം - എം.ജയചന്ദ്രൻ ,എഡിറ്റിംഗ് - വി.സാജൻ, ക്യാമറ - പ്രദീപ് നായർ ,പശ്ചത്താല സംഗീതം - ഔസേപ്പച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ- ബാദുഷ ,അവതരണ ഗാനം - നാദിർഷാ ,നിർമ്മാണം - മണിയൻ പിള്ള രാജു.

സപ്തരംഗ് സിനിമയ്ക്ക് വേണ്ടി തീയേറ്റർ ഉടമകളായ കെ. നന്ദകുമാർ, രാംദാസ് ചേലൂർ, ഒ.പി ഉണ്ണികൃഷ്ണനും ,സന്തോഷ് വള്ളക്കാലിലും, എന്നിവരോടൊപ്പം  മധു ചിറക്കൽ, ജയഗോപാൽ പി.എസ്, ബെന്നി ജോർജ്ജ് തുടങ്ങിയവരും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

രമേഷ് പിഷാരടിയിൽ നിന്ന് ഒരു കോമഡി ഫാമിലി സിനിമയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്.  തിരക്കഥയുടെ പാളിച്ച സിനിമയെ പല ഘട്ടത്തിലും പ്രതിസന്ധിയിലാക്കുന്നു.  ഈ സിനിമ കുടു:ബ പ്രക്ഷേകർ സ്വീകരിക്കുമെന്ന് വിശ്വസിക്കാം.                  
റേറ്റിംഗ് - 3 / 5.                    
സലിം പി.ചാക്കോ.

No comments:

Powered by Blogger.