സുവർണ്ണപുരുഷനെ മോഹൻലാൽ ആരാധകർ കൈവിട്ടു.

വിവാഹം പോലും കഴിക്കാതെ സിനിമയെക്കുറിച്ചും, ലാലേട്ടനെക്കുറിച്ചും മാത്രം ചിന്തിച്ച് ജീവിക്കുന്ന ഓപ്പറേറ്റർ റപ്പായി തന്റെ തീയേറ്ററിൽ പുലി മുരുകൻ റിലിസ് ചെയ്യുന്ന ദിവസം അവിടെ നിന്നും പോകുന്നു. പിന്നിട് ഉള്ള ദിവസം റപ്പായിയുടെ ജീവിതത്തിലും തീയേറ്ററിലും നടക്കുന്ന സംഭവങ്ങളാണ് സുവർണ്ണ പുരുഷന്റെ പ്രമേയം.

തിയേറ്റർ ഓപ്പറേറ്റർ റപ്പായിയായി ഇന്നസെന്റും,തിയേറ്റർ മനേജർ മേരിയായി ലെനയും, റപ്പായിയുടെ അസിസ്സ്ന്റായി ഇനാശുവായി ശ്രീജിത് രവിയും കാന്റീൻ മുരുകനായി ശശി കലിംഗയും സലിം മുഹമ്മദായി സാം മോഹനും പോലീസ് കോൺസ്റ്റാബളിയായി സുനിൽ സുഗദയും തിളങ്ങി. ബിജുകുട്ടൻ, കുളപ്പുള്ളി ലീല , അഞ്ജലി അമീർ , മനു, പ്രദീപ് കോട്ടയം, സിനോജ് വർഗ്ഗിസ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു.

നവാഗതനായ സുനിൽ ശക്തിധരൻ പൂവേലി രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ജീസ് ലാസറും, ലിറ്റി ജോർജ്ജും ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു. സംഗീതം - നിഖിൽ പ്രഭ, ക്യാമറ - ഷൈജു എം. ഭാസ്കർ , എഡിറ്റിംഗ് - വിഷ്ണു ഗോപാൽ.

ആറുപതോളം തീയേറ്ററുകളിലാണ് സിനിമ റിലിസ് ചെയ്തത്. മോഹൻലാൽ ആരാധകർക്ക് വേണ്ടി വിണ്ടും ഒരു  ചിത്രം കൂടി. പക്ഷെ ലാൽ അരാധകർ മിക്ക തിയേറ്ററുകളിലും ഈ സിനിമയെ എറ്റെടുക്കാൻ തയ്യാറായില്ല എന്നതാണ് വാസ്തവം.  പുലിമുരുകൻ സിനിമയിലെ പല ഭാഗങ്ങളും കാണിച്ച് കൊണ്ടുള്ള ഒരു സിനിമ . ഒരു മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം . തിരക്കഥയുടെ  പേരായ്മ എടുത്ത് പറയാം. പ്രേക്ഷകർ ഈ സിനിമ എറ്റെടുക്കുമോ എന്ന് കാത്തിരുന്ന് കാണാം.      
റേറ്റിംഗ് - 2.5  / 5.              
സലിം പി.ചാക്കോ .

No comments:

Powered by Blogger.