ഇന്ദ്രൻസിന്റെ അഭിനയ തിളക്കത്തിൽ ആളൊരുക്കം.


മാദ്ധ്യമപ്രവർത്തകനായ വി.സി. അഭിലാഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആളൊരുക്കത്തിലെ ഇന്ദ്രൻസിന്റെ മികച്ച അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

ഓട്ടൻതുള്ളൽ കലാകാരന്റെ ജീവിതമല്ല ആളൊരുക്കം പറയുന്നത്. ഓട്ടൻതുള്ളൽ കലാകാരനായിരുന്ന പപ്പു പിഷാരടിയുടെ മകൻ 16 വർഷങ്ങൾക്ക് മുൻപ് നാട് വിട്ട് പോയി. മകൻ പോകുമ്പോൾ അയാൾക്കൊപ്പം മകളും, ഭാര്യയും ഉണ്ടായിരുന്നു. ഇതിനിടെ ഭാര്യയും മകളും അയാൾക്ക് നഷ്ടമായി. അവസാന അശ്രയമായ മകനെ കണ്ടുപിടിക്കണമെന്ന ആഗ്രഹത്തോടെ അയാൾ നഗരത്തിൽ എത്തുന്നു. തെരുവു വിളക്കിന്റെ ചുവട്ടിൽ കിടന്ന പിഷാരടിയെ ഒരു ചാരിറ്റി ആശുപുത്രിയിലാക്കി. ഡോക്ടർ സീതയും, സുഹൃത്തുക്കളും ചേർന്ന് മകനെ കണ്ടെത്താൻ അയാളെ സഹായിക്കുന്നു .

ശ്രീകാന്ത് മേനോൻ , അലിയാർ, വിഷ്ണു അഗസത്യാ ,സീതബാല ,എസ്. ഷാജിജോൺ , ശ്രീഷ്മ ,ദീപക് ജയപ്രകാശ്, ബേബിത്രയ ,കലാഭവൻ നാരായൺക്കുട്ടി, സജിത് നമ്പ്യാർ, സജീത സജീവ്, എം.ഡി. രാജമോഹൻ ,എം.കെ ഗോപാലകൃഷ്ണൻ, പത്മൻ കല്ലൂർക്കാട്, ഈശ്വരൻ നമ്പൂതിരി എന്നിവരും കൊച്ചി ആക്ട് ലാബ് എന്ന അഭിനയകളരിയിലെ പത്തോളം കലാകാരൻമാരും സിനിമയിൽ അഭിനയിക്കുന്നു.

ജോളിവുഡ് മൂവിസിന് വേണ്ടി ജോളി ലോനപ്പനാണ് ആളൊരുക്കം നിർമ്മിച്ചിരിക്കുന്നത്. ക്യാമറ - സാംലാൽ പി.തോമസ്, എഡിറ്റിംഗ് - വിഷ്ണു കല്യാണി ,സംഗീതം, പശ്ചത്താല സംഗീതം - റോണി റാഫേൽ , ഗാനരചന - ഡി. യേശുദാസ് , അജേഷ് ചന്ദ്രൻ.

ഇന്ദ്രൻസിന്റെ അഭിനയ മികവ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സംവിധാനമികവ് എടുത്ത് പറയാം. പുതുമുഖ താരങ്ങൾ തിളങ്ങി.  മികച്ച കഥയും, കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. കൂടുതൽ തീയേറ്ററുകളിൽ സിനിമ എത്തിയില്ല.  ഇത്തരത്തിലുള്ള സിനിമകളെ പ്രോൽസാഹിപ്പിക്കാൻ കൂടുതൽ ഇടപെടൽ അനിവാര്യമാണ്.  സിനിമ കണ്ട പ്രേക്ഷകർക്ക് പുതിയ അനുഭവമായി ആളൊരുക്കം മാറിയിട്ടുണ്ട്.                    

റേറ്റിംഗ് - 4 / 5 .                
സലിം പി. ചാക്കോ


No comments:

Powered by Blogger.