അഭിനയിക്കാൻ അറിയാത്ത നാല് പേരെ വെച്ച് അഭിനയിപ്പിച്ചത് അബദ്ധം - എം.എ. നിഷാദ്..


2010 - ൽ പുറത്തിറങ്ങിയ എം.എ. നിഷാദിന്റെ ബെസ്റ്റ് ഓഫ് ലക്കിൽ നാല് പുതുമുഖങ്ങളെ വെച്ച് അഭിനയിപ്പിച്ചത് അബദ്ധമായി എന്ന് നിഷാദ് സ്വകാര്യ ചാനലിന് നൽകിയ ആഭിമുഖത്തിൽ പറഞ്ഞു.

ആ സിനിമ ഫൂളറി ആയിരുന്നു. ഞാൻ ചെയ്ത അബ്ദമാണ് .ആ അബദ്ധം ഞാൻ ഏറ്റെടുക്കുന്നു. ഞാൻ ആരെയും കുറ്റം പറയുന്നില്ല. പലരുടെയും അഭിനയ കളരിയായിരുന്നു ആ സിനിമയെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്.

ഹ്യൂമർ എന്താണെന്ന് അറിയാത്ത നാലഞ്ച് പിള്ളേർ ചേർന്ന് അഭിനയിച്ച് കുളമാക്കിയ സിനിമയായിരുന്നു ബെസ്റ്റ് ഓഫ് ലക്ക്. ഡബ്ബിംഗ് കഴിഞ്ഞ് കെട്ടിപ്പിടിച്ച് പോയവരാണെന്ന്  അവർ മറക്കരുതെന്നും നിഷാദ് ചൂണ്ടിക്കാട്ടുന്നു.

ഹ്യൂമർ കൈകാര്യം ചെയ്യുന്ന ജയസൂര്യയോ, കുഞ്ചാക്കോ ബോബനോ ,ഇന്ദ്രജിത്തോ ആയിരുന്നുവെങ്കിൽ സിനിമയുടെ സ്ഥിതി ഇതാവില്ലായിരുന്നുവെന്നും നിഷാദ് പറയുന്നു.

പ്രഭു, ഉർവ്വശി തുടങ്ങിയവർ അഭിനയിച്ച ചിത്രമായിരുന്നു ബെസ്റ്റ് ഓഫ് ലക്ക്. മമ്മൂട്ടി ഗസ്റ്റ് റോളിലും അഭിനയിച്ചിരുന്നു. സിനിമ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.

No comments:

Powered by Blogger.