"The Trend" #TRENDINGNOW ഷോർട്ട് ഫിലിം ഷൂട്ടിംഗ് ലോക്കേഷനിൽ വെച്ച് മഞ്ജു വിനോദിനെ ആദരിച്ചു.



സർവ്വദേശീയ മഹിള ദിനത്തിൽ  ഷോർട്ട് ഫിലിം ഡയറക്ടർ മഞ്ജു വിനോദിനെ പത്തനംതിട്ടയിൽ നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് ബുക്ക്മാർക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രൻ ആദരിച്ചു. സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ അരുൺ എഴുത്തച്ഛൻ ,ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാംസൺ തെക്കെതിൽ , സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ ചെയർമാൻ വിഷ്ണു മനോഹരൻ ,വൈസ് ചെയർമാൻ എസ്. അഫ്സൽ, കൺവീനർ പി. സക്കീർ ശാന്തി , ബിജു മലയാലപ്പുഴ , രാജു ഫിലിപ്പ്, ദീപുദാസ് ,സാബു എം. ജോഷ്വാ, ജസ്റ്റിൻ തോമസ് മാത്യു , വി.പി. സന്തോഷ് , ജിന്റോ ജോൺസൺ  തുടങ്ങിയവർ പ്രസംഗിച്ചു.

സാമൂഹ്യ പ്രതിബദ്ധതയുള്ള " വിശപ്പിന്റെ വിലാപം '' എന്ന ഷോർട്ട് ഫിലിമാണ് മഞ്ജു വിനോദ് സംവിധാനം ചെയ്തത്.  നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മഞ്ജു വിനോദ് നേതൃത്വം നൽകിവരുന്നു. ഈ പ്രവർത്തനങ്ങൾ അംഗീകരിച്ചാണ് സിനിമ പ്രേക്ഷക കൂട്ടായ്മ മഞ്ജു വിനോദിനെ മഹിളാ ദിനത്തിൽ ആദരിച്ചത്.

No comments:

Powered by Blogger.