മട്ടാഞ്ചേരി അക്ഷൻ ത്രില്ലർ .



ഐ.എം വിജയൻ ,ലാൽ ,കോട്ടയം നസീർ ,ജൂബിൽ രാജൻ പി.ദേവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയേഷ് മൈനഗാപ്പള്ളിയാണ് മട്ടാഞ്ചേരി സംവിധാനം ചെയ്തിരിക്കുന്നത്. ഒരു അക്ഷൻ ത്രില്ലർ സിനിമയാണിത് .ലാലിന്റെ അഭിനയമികവ് എടുത്ത് പറയാം. തീപ്പൊരി നിത്യ ഒരുക്കിയ സംഘട്ടനരംഗങ്ങൾ മനോഹരമാണ്.

വിവിധ ജാതിമതസ്ഥർ ഒന്നിനൊന്നായി ചേർന്ന് കാലങ്ങളായി ജീവിച്ചു വരുന്ന വിദേശ സംസ്കാരത്തിന്റെ സ്വാധീനമുള്ള പ്രദേശമാണ് മട്ടാഞ്ചേരി .മട്ടാഞ്ചേരിയുടെ ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയുമൊക്കെ നേർകാഴ്ചയാണ് മട്ടാഞ്ചേരിയെന്ന സിനിമ ദൃശ്യവൽകരിക്കുന്നത്.

നരുന്ത് അസിയെ പ്രശ്സ്ത ഫുട്ബോൾ താരം ഐ.എം വിജയനും , മജീദിക്കയായി ലാലും ,കിളിമിൻ സുധി റായി ജുബിൽ രാജൻ പി.ദേവും ,കട്ട ഗഫൂറിനെ കോട്ടയം നസീറും ,സുബൈറിനെ കലേഷ് കണ്ണാട്ടും ,ആന്റണിയെ ആയില്യനും അവതരിപ്പിക്കുന്നു .ഗോപിക അനിൽ ,അംജത്ത് മൂസ ,സാലു കെ. ജോർജ് ,സാജു കൊടിയൻ ,സാജൻ പള്ളുരുത്തി, ഖാദർ തിരൂർ കൂട്ടായി ബാവ ,ഖാലിദ് ,അഡ്വ. ശ്രീജിത്ത് ,ഷിറാസ് മുഹമ്മദ് ,ഷിബു മുപ്പത്തടം ,ശരവണൻ ഹരി, മാസ്റ്റർ ഏകവല്യൻ ,ശാന്തകുമാരി, ഓമന ഔസേപ്പ് എന്നിവരും , ഗായകൻ അഫ്സൽ പാട്ട് പാടി ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യുന്നു.

ഫുൾ മാർക്ക് സിനിമയും ,ബ്ലാക്ക് & വൈറ്റും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. കഥ, തിരക്കഥ ,സംഭാഷണം - ഷാജി എൻ. ജലീൽ, ക്യാമറ - വിപിൻ മോഹൻ ,പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര ,സംഗീതം - സുമേഷ് പരമേശ്വർ ,രാജേഷ് ബാബു ,ഷിംജിത്ത് ശിവൻ . എഡിറ്റിംഗ് - ദിലിപ് ഡെന്നീസ് ,കലാസംവിധാനം - ഷെബീറലി, മേക്കപ്പ് - സജി കൊരട്ടി .

അക്ഷൻ രംഗങ്ങൾ തന്നെയാണ് സിനിമയുടെ നേട്ടം .ക്ലൈമാക്സ് നന്നായത് ചിത്രത്തിന് ഗുണകരമാകും. പ്രേക്ഷകർ ഈ സിനിമയെ സ്വീകരിക്കുമെന്ന് പ്രതിക്ഷിക്കാം.               

റേറ്റിംഗ് - 3.5/  5.             
സലിം പി.ചാക്കോ .

No comments:

Powered by Blogger.