ഒറ്റമുറി വെളിച്ചം മികച്ച ചിത്രം . ഇന്ദ്രൻസ് മികച്ച നടൻ ,പാർവതി മികച്ച നടി.


സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ പപ്പു പിഷാരടിയെന്ന ഓട്ടൻതുളളൽ കലാകാരന്റെ വേഷം മനോഹരമായി അവതരിപ്പിച്ച ഇന്ദ്രൻസ് മികച്ച നടനായി .ടേഫ് ഓഫ് എന്ന സിനിമയിലെ സമീറയെന്ന നഴ്സിന്റെ വേഷം അവതരിപ്പിച്ച പാർവ്വതി നല്ല നടിക്കുള്ള പുരസ്കാരവും നേടി. രാഹുൽ റിജി നായർ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഈ. മ യൗ ( ഇശോ മറിയം യൗസേഫ്) സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി. സഞ്ജു സുരേന്ദ്രന്റെ ഏദൻ രണ്ടാമത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. നല്ല നടിയ്ക്കും നവാഗത സംവിധായകനുള്ള പുരസ്കാരവും അടക്കം അഞ്ച് അവാർഡുകൾ ടേക്ക് ഓഫ് കരസ്ഥമാക്കി.

തൊണ്ടിമുതലും ദ്യക്സാക്ഷിയും എന്ന ചിത്രത്തിലെ പോലിസുകാരാനായി രംഗത്ത് എത്തിയ അലൻസിയർ ലേ ലോപ്പസ് മികച്ച സ്വഭാവനടനായി. ഈ.മ.യൗ ,ഒറ്റമുറി വെളിച്ചം എന്നി ചിത്രങ്ങളിലെ അഭിനയത്തിന് സഹനടിയായും പോളി വിൽസൺ തെരഞ്ഞെടുക്കപ്പെട്ടു. ടേക്ക് ഓഫിലൂടെ മഹേഷ് നാരായൺ മികച്ച നവാഗത സംവിധായകന്റെ പുരസ്കാരം നേടി. അരനൂറ്റാണ്ടായി സിനിമ സംഗീതരംഗത്തുള്ള എം.കെ അർജുനന് ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിച്ചു. ജയരാജിന്റെ ഭയാനകം എന്ന സിനിമയ്ക്ക് നൽകിയ സംഗീതത്തിനാണ് അവാർഡ്. ജനപ്രീതിയും കലാമേൻമയുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ബിജു മേനോൻ ചിത്രമായ രക്ഷാധികാരി ബൈജു നേടി. സ്വനം എന്ന ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റർ അഭിനന്ദ് മികച്ച നടനും ,രക്ഷാധികാരി ബൈജുവിലെ പ്രകടനത്തിന് നക്ഷത്ര മികച്ച താരവുമായി.

110 ചിത്രങ്ങളാണ് പുരസ്കാരത്തിനായി എത്തിയത് . ഇതിൽ 25-ൽ താഴെ ചിത്രങ്ങളാണ് ശരാശരി നിലവാരത്തിലേക്കെങ്കിലും ഉയരാൻ കഴിഞ്ഞത് എന്ന് ജൂറി വിലയിരുത്തി. നിലവാരമില്ലാത്ത തമാശകൾ ,കണ്ടിരിക്കാൻ കഴിയാത്ത വയലൻസുകൾ ,അടിപിടി രംഗങ്ങൾ എന്നിവയായിരുന്നു ഭൂരിഭാഗം സിനിമകളിലും മുഴച്ചു നിന്നത്. ഒറ്റമുറി വെളിച്ചം മുന്നോട്ട് വെയ്ക്കുന്ന സാമൂഹ്യ പ്രതിബദ്ധത എടുത്ത് പറയേണ്ടതാണ്.

മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് എം.എ നിഷാദ് ( കിണർ ) നേടി. മായാന ദി എന്ന ചിത്രത്തിലെ ഗാനത്തിന് ഷഹബാസ് അമൻ മികച്ച ഗായകനായി. വിമാനം എന്ന ചിത്രത്തിലെ ഗാനത്തിലൂടെ സിത്താര കൃഷ്ണകുമാർ മികച്ച ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു.  മറ്റ് അവാർഡുകൾ - ക്യാമറമെൻ  - മനേഷ് മാധവൻ ( ഏദൻ ) ,തിരക്കഥാകൃത്ത് - സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും) ,തിരക്കഥ (അഡാപ്റ്റേഷൻ)  എസ്. ഹരീഷ് ( ഏദൻ ) ,ഗാനരചയിതാവ് - പ്രഭാവർമ്മ (ക്ലിന്റ്) ,പശ്ചത്താല സംഗീതം -ഗോപീ സുന്ദർ ടേക്ക് ഓഫ് ) , ചിത്രസംയോജനം - അപ്പു ഭട്ടതിരി ( വീരം ,ഒറ്റമുറി വെളിച്ചം ,കലാസംവിധാനം - സന്തോഷ് രാമൻ ( ടേക്ക് ഓഫ് ) ,സിങ്ക് സൗണ്ട്- സ്മിത്ത് കുമാർ ( രക്ഷാധികാരി ബൈജു ഒപ്പ്) ,ശബ്ദ മിശ്രണം - പ്രമോദ് തോമസ് (ഏദൻ ) ,സൗണ്ട് ഡിസൈൻ - രംഗനാഥ് രവി (ഈ.മ. യൗ) ,ലാബോറട്ടറി / കളറിസ്റ്റ് - ചിത്രാഞ്ഞ്ജലി സ്റ്റുഡിയോ) ,മേക്കപ്പ്മാൻ - രഞ്ജിത് അമ്പാടി ( ടേക്ക് ഓഫ് ) ,വസ്ത്രാലങ്കാരം - സഖി എൽസ ( ഹേയ് ജൂഡ്) ,ഡബ്ബിംഗ് ( ആൺ ) - അച്ചു അരുൺകുമാർ ,ഡബ്ബിംഗ് ( പെൺ) - എം. സ്നേഹ ( ഈട) ,കോറിയോഗ്രാഫി - പ്രസന്ന സുജിത്  ഹേയ് ജൂഡ്) , കുട്ടികളുടെ ചിത്രം - സ്വനം , പ്രത്യേക ജൂറി പരമാർശം - വിനീതാ കോശി  (അഭിനയം - ഒറ്റമുറി വെളിച്ചം) ,വിജയ് മേനോൻ ( അഭിനയം - ഹേയ് ജൂഡ്) ,മാസ്റ്റർ അശാന്ത് ( അഭിനയം - ലാ ലീബേലാ ) ,മാസ്റ്റർ ചന്ദ്രകിരൺ ( അഭിനയം - അതിശയങ്ങളുടെ വേനൽ), എ.എസ്സ് ജോബി ( അഭിനയം - മണ്ണാങ്കട്ടയും ,കരിയിലയും)  ,ചലച്ചിത്ര ഗ്രന്ഥം - വി. മോഹനകൃഷ്ണൻ ( സിനിമ കാണും ദേശങ്ങൾ ) ,ചലച്ചിത്ര ലേഖനം - എ.ചന്ദ്രശേഖർ ( റിയലിസത്തിന്റെ യഥാർത്ഥ്യങ്ങൾ ) .      എല്ലാ അവാർഡ് ജേതാക്കൾക്കും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അനുമോദനങ്ങൾ .       

സലിം പി. ചാക്കോ .

No comments:

Powered by Blogger.