Hate Story IV ഫിലിം റിവ്യൂ .


ട്വിസ്റ്റുകളും ,സസ്പെൻസും കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രമാണിത്. Hate Story യുടെ മുൻഭാഗങ്ങൾ ഇഷ്ടപ്പെട്ടവർക്ക് ചിലപ്പോൾ ഈ ചിത്രം ഇഷ്ടപ്പെട്ടേക്കും  . രാജ് വീർ ( കരൺ വാഗി) ആര്യൻ (വിവാൻ ഭട്ടേനാ) എന്നീ സഹോദരൻമാരുടെയും ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന താഷ ( ഉർവ്വശി രൗത്തോല) എന്ന പെൺകുട്ടിയുടെയും കഥയാണ് Hate Story. സഹോദരൻമാർ രണ്ടുപേരും താഷയെ ഇഷ്ടപ്പെടുന്നു. താഷയുടെ ലക്ഷ്യം ഇവരോടൊപ്പം ജീവിക്കുകഎന്നുള്ളതല്ല പകരം സഹോദരനെ കൊന്നതിനുള്ള പ്രതികാരമാണ് ലക്ഷ്യം.

ഇൻഹാന ദിവൻ ,ഗുൽഷൻ ഗോവർ, ജെയിംസ് അബി, റിത്ത സിദ്ദിഖി തുടങ്ങിയവർ അഭിനയിക്കുന്നു.  ഉർവ്വശി രൗത്തോലയുടെ ഗ്ലാമർ രംഗങ്ങളും അഭിനയവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഹിമേഷ് രേഷ്മയുടെ ആഷിക് ബനായ ... എന്ന പാട്ട് വിണ്ടും ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിശാൽ പാണ്ഡെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.  കഥ - സമീർ അറോറ ,തിരക്കഥ - വിശാൽ പാണ്ഡെ , സമീർ അറോറ .സംഭാഷണം - മിലാപ് മിലാൽ , സംഗീതം - മിഥുൻ ,അർകോ ബ്രാവോ മുഖർജി ,ഗുൽഷൻ ഗോവർ ,തൻഷിക് ബാൻഷി .

ഇത്തരം സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്  ഈ സിനിമ ഇഷ്ടപ്പെടും .            

റേറ്റിംഗ് -   3/5.                         
S.P.C

No comments:

Powered by Blogger.