മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ ബ്ലോഗിന്റെ ഷൂട്ടിംഗ് മാർച്ച് 19ന് ആരംഭിക്കും.


മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ ബ്ലോഗിന്റെ ഷൂട്ടിംഗ് മാർച്ച് 19ന് ആരംഭിക്കും.
നിരവധി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. മമ്മൂട്ടി നായകനായ ഈ ചിത്രത്തിൽ റായ് ലക്ഷ്മി ,അനു സിത്താര ,ദീപ്തി സതി ,നെടുമുടി വേണു, സുരാജ് വെഞ്ഞാറംമൂട് ,സഞ്ജു ശിവറാം ,ആദിൽ ഇബ്രാഹിം ,സംവിധായകൻ ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവർ അഭിനയിക്കുന്നു.

കുട്ടനാട്ടിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണിത്. അനന്ത വിഷന്റെ ബാനറിൽ മുരളിധരനും, ശാന്ത മുരളിധരനും ചേർന്നാണ് സിനിമ  നിർമ്മിക്കുന്നത്. ക്ലാസ്മേറ്റ്സ് ,ചോക്ലേറ്റ് ,മെമ്മറീസ് എന്നി ചിത്രങ്ങളും ഇവരാണ് നിർമ്മിച്ചത്.  ക്യാമറ - പ്രദീപ് നായർ ,സംഗീതം - ശ്രീനാഥ്. ഉണ്ണി മുകുന്ദൻ സഹസംവിധായകനായി ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു.

No comments:

Powered by Blogger.