മഞ്ജുവിനോദിനെ സിനിമ പ്രേക്ഷക കൂട്ടായ്മ ആദരിക്കും.



പത്തനംതിട്ട - സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സാർവ്വദേശീയ മഹിളാ ദിനമായ മാർച്ച് എട്ടിന് ഷോർട്ട് ഫിലിം ഡയ്റകടർ  മഞ്ജു വിനോദിനെ പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കുമെന്ന് സംസ്ഥാന കൺവീനർ സലിം പി.ചാക്കോ അറിയിച്ചു.

സാമൂഹ്യ പ്രതിബദ്ധതയുള്ള "വിശപ്പിന്റെ വിലാപം '' എന്ന ഷോർട്ട് ഫിലിം മഞ്ജു സംവിധാനം ചെയ്തിട്ടുണ്ട്. മാർച്ച് എട്ടിന് രാവിലെ പത്ത് മണിയ്ക്ക് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ കേരള സ്‌റ്റേറ്റ് ബുക്ക്മാർക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രൻ മഞ്ജു വിനോദിനെ ആദരിക്കും. സംസ്ഥാന വൈസ് ചെയർമാൻ  വിഷ്ണു മനോഹരൻ ചടങ്ങിൽ  അദ്ധ്യക്ഷത വഹിക്കും.

No comments:

Powered by Blogger.