പന്ത് ഷൂട്ടിംഗ് പൂർത്തിയായി. ജൂൺ ആദ്യ ആഴ്ചയിൽ തിയേറ്ററുകളിൽ എത്തും.


ഏട്ട് വയസ്കാരിയായ ഒരു മുസ്ലിം പെൺകുട്ടിയുടെ ഫുട്ബോൾ പ്രേമവും ,പെൺകുട്ടിയ്ക്ക് ഉമ്മുമ്മയുമായുള്ള സ്നേഹ ബന്ധവുമാണ് സിനിമ പറയുന്നത്.

2016ലെ മികച്ച ബാലനടിയ്ക്കുള്ള ചലച്ചിത്ര അവാർഡ് നേടിയ അബേനി ആദിയാണ് പ്രധാനറോളിൽ അഭിനയിക്കുന്നത്. അബേനിയുടെ പിതാവ് ആദിയാണ് പന്ത് സംവിധാനം ചെയ്യുന്നത്.

ഇന്ദ്രൻസ് ,വിനീത്  ,നെടുമുടി വേണു ,അജു വർഗ്ഗീസ് , സുധീഷ് ,ശ്രീകുമാർ ,ഇർഷാദ് ,സുധീർ കരമന  ,സതീഷ് കുമാർ ,രമാദേവി ,തുഷാര ,സ്നേഹ ശ്രീകുമാർ ,നിലമ്പൂർ ആയിഷ ,ബീഗം റാബിയ, മുന്ന,  മരിയ പ്രിൻസ് ,അനിത , കിരൺ അരവിന്ദാക്ഷൻ ,ജയ കൃഷ്ണൻ ,പ്രസാദ് കണ്ണൻ ,അഞ്ജലി തുടങ്ങിയവർ പന്തിൽ അഭിനയിക്കുന്നു.

കഥ, തിരക്കഥ ,സംഭാഷണം - ആദി , ക്യാമറ - അശ്വ ഘോഷൻ ,നിർമ്മാണം - ഷാജി ചങ്ങരംകുളം  ,സംഗീതം - ഇർഷാൻ ദേവ് ,ഗാനരചന - ഷംസുദീൻ കുട്ടത്ത് .
ജൂൺ ആദ്യ ആഴ്ചയിൽ പന്ത് തിയേറ്ററുകളിൽ എത്തും. ചെന്നൈയിൽ ഡബ്ബിംഗ് ജോലികൾ പുരോഗമിച്ച് വരുന്നു.                               

സലിം പി. ചാക്കോ

No comments:

Powered by Blogger.