നർമ്മത്തിൽ ചാലിച്ച് കുട്ടനാടൻ മാർപാപ്പ .



കുഞ്ചാക്കോ ബോബനും അതിഥി രവിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് കുട്ടനാടൻ മാർപാപ്പ .  നവാഗതനായ ശ്രീജിത്ത് വിജയനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

പരീക്ഷകാലം  കഴിഞ്ഞതോടെ വീട്ടുകാർക്കൊപ്പം കുട്ടികൾ തിയേറ്ററിൽ എത്താനുള്ള എല്ലാ ചേരുവകളും കൂട്ടിയിണക്കിയാണ് കുട്ടനാടൻ മാർപാപ്പ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.  കളർഫുൾ ക്യാൻവാസിലാണ് സിനിമയുടെ ചിത്രീകരണം. പാട്ടുകളും ഡാൻസുകളുമാണ് സിനിമയുടെ പ്രധാന ആകർഷണീയത .

ശാന്തികൃഷ്ണയുടെ അഭിനയം എടുത്ത് പറയാം. സംവിധായകരായ വി.കെ. പ്രകാശ് ,സൗബിൻ സാഹിർ എന്നിവരും ധർമ്മജൻ ബോൾ ഹാട്ടി,  ഇന്നസെന്റ്, സലിം കുമാർ ,രമേശ് പിഷാരടി ,അ ജു വർഗ്ഗീസ് ,മല്ലിക സുകുമാരൻ,ഹരിഷ് കണാരൻ , ടിനി ടോം ,ദിനേഷ് നായർ ,വിനോദ് കെടാമംഗലം തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു.

രചന, സംവിധാനം - ശ്രീജിത്ത് വിജയൻ ,സംഗീതം - രാഹുൽ രാജ് ,ക്യാമറ - അരവിന്ദ് കൃഷ്ണ ,എഡിറ്റിംഗ് - സുനിൽ എസ്. പിള്ള ,കലാ സംവിധാനം - ജിത്തു കണ്ണാടിപറമ്പ് , പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷ , നിർമ്മാണം -ഹസീബ് ഹനീഫ് ,നൗഷാദ് ആലത്തുർ ,അജിമേടയിൽ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് - സുനിൽ ജോസഫ് വഞ്ഞിക്കൽ ,ഹനീസ്.

ക്ലൈമാക്സ് ഡയലോഗുകൾ മനോഹരം. പുതുമുഖ സംവിധായകന്റെ തുടക്കം അസലായി. ഫാമിലി പ്രേക്ഷകർ ഈ സിനിമ ഏറ്റെടുക്കുമെന്ന് പ്രതിക്ഷിക്കാം .               

റേറ്റിംഗ് - 3.5 / 5 .               
സലിം പി.ചാക്കോ

No comments:

Powered by Blogger.