മുൻ രാജ്യാന്തര വോളിബോൾ താരം ജയ്സമ്മ ജെ. മൂത്തേടം കെ.എസ്.ഇ.ബിയിൽ നിന്ന് മാർച്ച് 31ന് വിരമിക്കും.




മുൻ രാജ്യാന്തര വോളിബോൾ താരം ജയ്സമ്മ ജെ. മൂത്തേടം കെ.എസ്.ഇ.ബിയിൽ നിന്ന് മാർച്ച് 31ന് വിരമിക്കും.

ലക്ഷ്യം പൂർത്തിയായ സംതൃപ്തിയോടെയാണ് ജയ്സമ്മ സർവ്വീസിൽ നിന്ന് വിരമിക്കുന്നത്. 1983-ൽ ജയ്സമ്മ ബോർഡിൽ ചേർന്നത്. മൂന്ന് വർഷം മുൻപ് വരെ വനിതാ ടീം കെ.എസ്.ഇ.ബിയ്ക്ക് ഇല്ലായിരുന്നു. വനിതാ ടീം രൂപീകരണം നടക്കില്ലന്ന് പലരും പറഞ്ഞെങ്കിലും പിൻമാറാതെ 1993-ൽ ടീം രൂപികരിച്ചു.

തിരുവനന്തപുരം പട്ടം വൈദ്യുതിഭവനിൽ  കെ.എസ്.ഇ.ബി അക്കൗണ്ടന്റ്
ഓഫീസറാണ് .ദേശീയ വോളിബോൾ ടീമിന്റെ മനേജരായി പലതവണ പ്രവർത്തിച്ചു.  വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വനിതാ എക്സിക്യൂട്ടിവ് അംഗമാണ്.  ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത അംഗമാകുന്നത്.

1998 വരെ പരിശിലകയും തുടർന്ന് ടീം മനേജരും അയിരുന്നു. ഈ വനിത ടീം കേരളത്തിലെ ഏറ്റവും മികച്ച ടീമായി മാറി. 2005, 2007 വർഷങ്ങളിൽ ദേശീയ വോളിബോൾ കിരിടം നേടാൻ ടീമിന് കഴിഞ്ഞു. 2014ൽ ബാങ്കോക്കിൽ നടന്ന എഷ്യൻക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ടീമിന് വലിയ നേട്ടമായി.


കായിക കുടു:ബം തന്നെയാണ് ജയ്സമ്മയുടേത്. ക്രിക്കറ്റ് താരം കൂടിയ  രഞ്ജിത്ത് തോമസ് ഭർത്താവാണ്. രഞ്ജിത്തിന്റെയും പിതാവിന്റെയും  (ജോൺ തോമസ് ) പിൻതുണ എടുത്ത് പറയേണ്ടതാണ്. ഏക മകൻ ബെൻ ജോൺ തോമസ് യു.കെയിൽ വിദ്യാർത്ഥിയാണ്.

സലിം പി.ചാക്കോ

No comments:

Powered by Blogger.