ഇന്ദ്രൻസിന്‍റെ ആളൊരുക്കം ഏപ്രിൽ ആറിന് റിലിസ് ചെയ്യും.


ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടികൊടുത്ത ആളൊരുക്കം  ഏപ്രിൽ ആറിന്  റിലിസ് ചെയ്യും. ഓട്ടൻതുളളൽ കലാകാരനായ പപ്പു പിഷാരടിയെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. കാണാതായ തന്റെ മകനെ തേടി പപ്പു പിഷാരടി അലയുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മാദ്ധ്യമപ്രവർത്തകനായ വി.സി.അഭിലാഷാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.

കൊച്ചിയിലെ പ്രശസ്ത അഭിനയ കളരിയായ ആക്ട് ലാബിൽനിന്നുള്ള കലാകാരൻമാരും സിനിമയിൽ അഭിനയിക്കുന്നു. റോണി റാഫേൽ സംഗീതം നിർവ്വഹിച്ചിരിക്കുന്നു. ഇന്ദ്രൻസിനുവേണ്ടി വിദ്യാധരൻമാസ്റ്റർ  ഗാനങ്ങൾ ആലപിച്ചിരിക്കുന്നുവെന്ന പ്രത്യേകതയും ആളൊരുക്കത്തിന് ഉണ്ട്.

No comments:

Powered by Blogger.