മലയാളസിനിമയിൽ പുത്തൻ താരോദയം നീതാ പിള്ള



കാളിദാസന്‍റെ പൂമരത്തിലൂടെ മലയാള സിനിമയ്ക്ക്  ലഭിക്കുന്ന പുത്തൻ താരോദയമാണ് നീതാ പിള്ള. എറണാകുളം ട്രീസാ കോളേജ് യൂണിയൻ ചെയർപേഴ്സൺ ഐറിൻ എന്ന കഥാപാത്രമായി നീത  തിളങ്ങി . കോളേജിന്റെ അഭിമാനം ഉയർത്താനും  ചാമ്പ്യൻഷിപ്പ് നിലനിർത്താനും ഐറിൻ  നടത്തുന്ന നീക്കങ്ങൾ മനോഹരമായി. ഒരു കോളേജ് യൂണിയൻ ചെയർപേഴ്സൺ എങ്ങനെ ആയിരിക്കണമെന്ന് ഐറിൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ നീത  ബോദ്ധ്യപ്പെടുത്തി. അഭിനയവും അവതരണവും ഒക്കെ ഒരു പുതുമുഖ നടിയുടെ അഭിനയമായി കാണാൻ കഴിയില്ല. തൻമയത്വമായി കഥാപാത്രത്തെ ഉൾകൊണ്ട് അഭിനയിക്കാൻ നീതയ്ക്ക് കഴിഞ്ഞു. പോയിന്റുകൾ തന്റെ കോളേജിന് നഷ്ടപ്പെടുമ്പോൾ സുഹൃത്തുക്കൾക്ക് ധൈര്യം നൽകുന്ന നിമിഷങ്ങൾ മനോഹരമായി നീത അവതരിപ്പിച്ചു.




ഇപ്പോൾ നിരവധി താരങ്ങൾ മലയാള സിനിമയിലേക്ക് കടന്നു വരുന്നു. അവരിൽ നിന്ന് എല്ലാം വ്യതസ്തയായി തന്‍റെതായ ഒരു ശൈലി ആദ്യ ചിത്രത്തിലുടെ തന്നെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ നീതയ്ക്ക് കഴിഞ്ഞു എന്നത് അഭിനന്ദനം അർഹിക്കുന്നു. പൂമരം സിനിമയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തികേന്ദ്രമായി ഐറിൻ മാറി എന്നത് വലിയ നേട്ടമാണ്. മലയാള സിനിമയ്ക്ക് ഇത്തരത്തിലുള്ള യുവ താരങ്ങളെയാണ് വേണ്ടത്.

എറണാകുളം സ്വദേശിനിയായ നീതാപിള്ള ബാഗ്ളൂരിൽ നിന്ന് എഞ്ചിനിയറിംഗ് കഴിഞ്ഞാണ് ഉപരിപഠനത്തിനായി അമേരിക്കയിൽ എത്തിയത്. 2015 -ൽ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന മിസ് ബോളിവുഡ് പേജന്റിലെ രണ്ടാം സ്ഥാനകാരിയാണ് നീതാ പിള്ള.  നീതാ പിള്ളയ്ക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അനുമോദനങ്ങൾ.             

സലിം പി.ചാക്കോ .

No comments:

Powered by Blogger.