ആട് ഒന്നാം ഭാഗം വിണ്ടും പ്രേക്ഷകർ തള്ളി


ആട് ഒരു ഭീകരജീവിയാണ് ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിട്ടും വീണ്ടും എഴുപതോളം തീയേറ്ററുകളിൽ  റിലിസ് ചെയ്തു. എന്നാൽ പഴയ പരാജയം ഒരിക്കൽ കൂടി ഏറ്റുവാങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഒന്നാം ഭാഗത്തിന്റെ ഡിവിഡി ഇറങ്ങിയിരുന്നു. ചാനലുകളിൽ നിരവധി തവണയാണ്  ആട് ഒന്നാം ഭാഗം വന്നത്.


ആട് 2 വിന്റെ വൻ വിജയമാണ് വീണ്ടും ഒന്നാം ഭാഗം റിലീസ് ചെയ്യാൻ അണിയറകാരെ പ്രേരിപ്പിച്ചത്.  അട് 3, 3D യിൽ മൂന്നാം ഭാഗം ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിന്റെ രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഒന്നാം ഭാഗം വീണ്ടും റിലിസ് ചെയ്തത്.

കേരളത്തിലെ പ്രേക്ഷകരെ  ആർക്കും വിലയ്ക്ക് എടുക്കാൻ കഴിയില്ലെന്ന് തെളിഞ്ഞു. ലോക സിനിമ ചരിത്രത്തിൽ പരാജയപ്പെട്ട ചിത്രം വിണ്ടും റിലിസ് ചെയ്യുന്നു പരസ്യവാചകത്തോടെയാണ് ആട് ഒന്നാം ഭാഗം ഇറങ്ങിയത്.  ആട് രണ്ടിന്റെ സ്വീകാര്യത വീണ്ടും ഉപയോഗപ്പെടുത്താൻ അണിയറകാർ നടത്തിയ ശ്രമം പാഴാകുന്നത് കേരളം കാണുകയാണ്.

No comments:

Powered by Blogger.