ഉണ്ണി മുകുന്ദൻ വീണ്ടും പാടുന്നു..



ഉണ്ണി മുകുന്ദൻ വീണ്ടും പാടുന്നു..
ജിമിക്കി കമ്മലിനു ശേഷം മറ്റൊരു ഹിറ്റ് പാട്ടുമായി ഷാൻ റഹ്മാൻ.

പ്രണയം എല്ലാവരിലുമുണ്ട്. അത് ഗാനങ്ങളിലൂടെ നമ്മളിലെത്തുന്പോൾ അത് ഇരട്ടി മധുരമാണ്. ഒരു പ്രണയ ഗാനം കൂടി  മലയാളികൾക്ക് സമ്മാനിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. തൻ്റെ ഏറ്റവും പുതിയ ചിത്രമായ ചാണക്യ തന്ത്രത്തിലെ    “അനുരാഗ സംഗീതം “ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ഗായക നിരയിലേക്ക് തൻ്റെ ചുവട് ഒന്നു കൂടി ഉറപ്പിക്കുകയാണ് ഉണ്ണി.

മിറക്കിൾ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മുഹമ്മദ് ഫൈസൽ നിർമ്മിച്ച് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. ജിമിക്കി കമ്മൽ എന്ന ഹിറ്റ് പാട്ടിനു ശേഷം  ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകത കുടി ഈ പാട്ടിനുണ്ട്. ഗാനരചന  കൈതപ്രം. മില്ലേനിയം ഓഡിയോസ് നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നു.

കണ്ണൻ സംവിധാനം ചെയ്ത അച്ചായൻസിലെ അനുരാഗം പുതുമഴ പോലെയിലൂടെ ആണ് ഉണ്ണി ആദ്യമായി ഗായക നിരയിലേക്കുള്ള  അരങ്ങേറ്റം നടത്തിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ആ ഗാനം ഹിറ്റ് ലിസ്റ്റിൽ സ്ഥാനം പിടിച്ചു. ആ ഒറ്റ ഗാനത്തോടെ റെഡ് എഫ് എം മികച്ച ഗായകനുള്ള അവാർഡും ഉണ്ണി സ്വന്തം ആക്കിയിരുന്നു.  തൻ്റെ ആദ്യ ഗാനം രതീഷ് വേഗയ്ക്ക് ഒപ്പമായിരുന്നു. എന്നാൽ രണ്ടാമത്തെ ഗാനം ഷാൻ റഹ്മാനോടൊപ്പം ആയതിൻ്റെ ത്രില്ലിൽ ആണ് ഉണ്ണി ഇപ്പോൾ.!

No comments:

Powered by Blogger.