ഭരതൻ സ്മാരക ചലച്ചിത്ര ശ്രേഷ്ഠാ പുരസ്കാരം സംവിധായകൻ കെ.കെ. ഹരിദാസിന് .ഭരതൻ സ്മാരക ചലച്ചിത്ര ശ്രേഷ്ഠാ പുരസ്കാരം സംവിധായകൻ കെ.കെ. ഹരിദാസിന് .  എട്ടാമത് ഭരതൻ സ്മാരക ശ്രേഷ്ഠാ ചലച്ചിത്ര പുരസ്കാരം ചലച്ചിത്ര സംവിധായകൻ കെ.കെ. ഹരിദാസിന് നൽകും. മാർച്ച് പത്തിന് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

പതിനഞ്ചാമത്തെ വയസ്സിൽ സംവിധാന സഹായിആയി സിനിമ രംഗത്ത് കെ.കെ.ഹരിദാസ് എത്തി . സംവിധാന സഹായിആയും ,സഹ  സംവിധായകനായും 48 ചിത്രങ്ങളിൽ പ്രവർത്തിച്ചു. 21 മലയാള  ചിത്രങ്ങൾ  അദ്ദേഹം സംവിധാനം ചെയ്തു. നിരവധി സാങ്കേതിക പ്രവർത്തകരെയും പുതുമുഖങ്ങളെയും സിനിമരംഗത്ത് കൊണ്ട് വരാൻ അദ്ദേഹത്തിന് കഴിഞ്ഞു.  കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന സിനിമയിലൂടെ ദിലീപിനെ ആദ്യമായി  നായകനാക്കുന്നതും ഹരിദാസാണ്.  വി.സി അശോകിന്റെ എട്ട് തിരക്കഥകളാണ് ഹരിദാസ് സംവിധാനം ചെയ്തത്.  നിലവിലുള്ള ചില  പ്രമുഖ നിർമ്മാണ കമ്പനികളുടെ ആദ്യ സിനിമകൾ സംവിധാനം ചെയ്തതും ഹരിദാസാണ്. സൗത്ത് ഇന്ത്യയിലെ പ്രശസ്ത 18 നായികമാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തതും ഹരിദാസാണ്.

അന്തരിച്ച പ്രശ്സ്ത സംഗീത സംവിധായകൻ കണ്ണുർരാജന്റെ ഭാര്യ സഹോദരനാണ് കെ.കെ.ഹരിദാസ്. കണ്ണൂർരാജൻ അവസാനമായി സംഗീത സംവിധാനം നിർവഹിച്ചത് ഹരിദാസിന്റെ കൊക്കരക്കോ എന്ന സിനിമയായിരുന്നു.

പത്തനംതിട്ട ജില്ലയിലെ മൈലപ്രാ സ്വദേശിയാണ് കെ.കെ.ഹരിദാസ്.  എറണാകുളത്ത് കാക്കനാടാണ് താമസം .ഭാര്യ അനിതയും ,മക്കൾ ഹരിതയും ,സൂര്യദാസുമാണ് .                   

സലിം പി.ചാക്കോ .


No comments:

Powered by Blogger.