കുടിവെള്ളത്തിനായി നമ്മൾ യുദ്ധം ചെയ്യേണ്ടി വരുമെന്ന ഓർമ്മപ്പെടുത്തലുമായി കിണർ .


കുടിവെള്ള ക്ഷാമം പ്രമേയമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന  കിണർ ഫെബ്രുവരി 23 ന് റിലിസ് ചെയ്യും.  കേണി എന്ന പേരിൽ തമിഴിലും ചിത്രം റിലിസ് ചെയ്യുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ജയപ്രദ ആറ് വർഷങ്ങൾക്ക് ശേഷമാണ് മലയാള സിനിമയിൽ തിരികെ എത്തുന്നത്. കിണറിലെ പാട്ടുകൾ ശ്രദ്ധ നേടിയിരുന്നു. ടീസറുകളും പ്രേക്ഷകർ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. രേവതി ,അനു ഹസൻ ,പാർവ്വതി നമ്പ്യാർ ,നാസർ ,പാർത്ഥിപൻ, ജോയി മാത്യു ,രഞ്ജി പണിക്കർ ,കൈലാഷ് ,നന്ദു ,ഇന്ദ്രൻസ് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.  എം.ജയചന്ദ്രനാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ സജീവ് പി.കെ യും ,ആൻ സജീവും ചേർന്നാണ് കിണർ നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിന്റെ പ്രണയമായിരുന്നു ഇതിന് മുൻപ് ഇവർ നിർമ്മിച്ചിരുന്ന ചിത്രം .

No comments:

Powered by Blogger.