പ്രിയ പ്രകാശ് വാര്യർ പ്രണയ ദിന താരമായി .





പ്രിയ പ്രകാശ് വാര്യർ  പ്രണയ ദിന താരമായി . ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമ ഒരു അഡാറ് ലൗവിലെ ഒരു ഗാനത്തിലെ കണ്ണിറുക്കലിനെ തുടർന്നാണ് പ്രിയതാരമായി പ്രിയ മാറിയത്.  ആദ്യം സിനിമയിൽ ഒരു ചെറിയ വേഷമാണ് ഉണ്ടായിരുന്നത് എങ്കിൽ സീൻ വൈറലായതോടെ പ്രധാന വേഷത്തിൽ പ്രിയ എത്തിയിരിക്കുകയാണ്.  15 ലക്ഷം പേരാണ് ഒറ്റ ദിവസം കൊണ്ട് ഫോളോവേഴ്സ് ആയത്. സെലിബ്രേറ്റികളിൽ ഒറ്റ ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം കുടുതൽ നേടിയ റിക്കാർഡ് അമേരിക്കൻ ടെലിവിഷൻ താരമായ കെയിൻ ജെന്നറാണ്. ചുരുങ്ങിയ സമയം റിക്കാർഡ് സൃഷ്ടിക്കുകയാണ് പ്രിയ.

ഒരു അഡാറ് ലൗവിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന പാട്ടാണ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുന്നത്.  ഒരു കോടിയിലധികം വ്യൂവേഴ്സ് ആണ് യു ട്യൂബിലൂടെ നേടിയിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ഷാൻ റഹ്മാൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.
ഗാനരചന പി.എം.എ ജബ്ബാറും ആണ്.

തൃശൂരിലെ വിമല കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിനിയാണ് പ്രിയ പ്രകാശ് വാര്യർ. തൃശൂർ പൂങ്കുന്നം സുന്ദരം അപ്പാർട്ട് മെന്റിലാണ് പ്രിയയും കുടു:ബവും താമസിക്കുന്നത്. അച്ഛൻ പ്രകാശ് വാര്യർ തൃശൂരിൽ കസ്റ്റംസ്  ഓഫിസറാണ്.അമ്മ പ്രീത പ്രകാശ് വീട്ടമ്മയാണ്. സഹോദരൻ പ്രസിദ്ധ് തൃശൂർ കുറ്റുമുക്ക് സാന്ദീപനി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് .

മ്യൂസിക് ആൽബങ്ങളിലും ,ഷോർട്ട് ഫിലിമുകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട് .നൃത്തവും സംഗീതവും ആണ് പ്രധാന വിനോദങ്ങൾ . പാട്ട് പാടാനും അറിയാം. ഒരു അഡാറ് ലൗവിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു താരോദയം കൂടിയാണ്.  സാധാരണ സിനിമകളിലെ അഭിനയ മികവിന് ആണ്  താരങ്ങൾ  ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിൽ , പാട്ട് സീനിലെ അഭിനയത്തിനാണ്  പ്രിയ ശ്രദ്ധ നേടിയിരിക്കുന്നത്.  ഈ പ്രണയ ദിനത്തിലെ താരമായ പ്രിയയുടെ ഇഷ്ടതാരം ദുൽഖർ സൽമാൻ ആണെന്ന് പ്രിയ വ്യക്തമാക്കി കഴിഞ്ഞു. പുതുതലമുറയ്ക്ക് അവസരം ഒരുക്കുന്ന ഒമർ ലുലുവിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രത്യേക അനുമോദനങ്ങൾ.           

സലിം പി.ചാക്കോ .

No comments:

Powered by Blogger.