ദൈവമേ കൈതൊഴാം.... K. കുമാറാകണം - ഒരു മികച്ച കുടു:ബ ചിത്രം



സലിംകുമാറിന്റെ സംവിധാന മികവിൽ   ഒരു കുടു:ബ ചിത്രം.  മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ സലിംകുമാർ കറുത്തജൂതനു ശേഷം സംവിധാനം ചെയ്യുന്ന കുടു:ബചിത്രം .  ജയറാമും അനുശ്രീയും പ്രധാന റോളിൽ എത്തിയ സിനിമയാണിത്. കുടു:ബ പ്രക്ഷേകരുടെ പ്രിയപ്പെട്ട ജയറാമിന്റെ തിരിച്ചുവരവാണ് ഈ സിനിമ യുടെ നേട്ടം. ഇന്നത്തെ സമൂഹം ചർച്ച ചെയ്യേണ്ടതും ചിന്തിക്കേണ്ടതുമായ പല കാര്യങ്ങളും കോമഡിയുടെ പശ്ചത്താലത്തിൽ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. തന്റെ സിനിമ ആക്ഷേപഹാസ്യം ആയിരിക്കുമെന്ന് നേരത്തെ സലിംകുമാർ പറഞ്ഞത് ശരി വയ്ക്കുന്നതാണ് ഈ സിനിമ.  സരിത വിഷയം ,ഇരട്ട ചങ്കൻ ,ജി.എസ്.ടി  ,ചാനലുകളുടെ ജഡ്ജി ചമയൽ എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു.   ദൈവത്തെ വിളിക്കുന്ന മനുഷ്യർ അവർ ഉണ്ടാക്കുന്ന സകല കുഴപ്പങ്ങൾക്കും ദൈവത്തെ പഴിക്കുന്നതാണ് സിനിമ . ഭാര്യ - ഭർത്തൃബന്ധത്തിന്റെ സ്ത്രീ-പുരുഷ ജൻമത്തിന്റെ ഗുണദോഷഫലങ്ങളും സിനിമയിലുണ്ട്. സമകാലിനപ്രസക്തിയുള്ള വിഷയമാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്.

ഉണ്ണായിപുരം ഗ്രാമത്തിലെ ഗ്രാമസേവകനായ കെ. കൃഷ്ണകുമാറായി (ജയറാം ) ,ഭാര്യ നിർമ്മല യായി (അനുശ്രീ) ,കൃഷ്ണ കുമാറിന്റെ അമ്മാവന്റെ മകനായി ഗോപി കരിമണ്ണൂരും ( സലിം കുമാർ) ഭാര്യയായി (മഞ്ജു ) ദൈവമായി (നെടുമുടി വേണുവും ) ദൈവത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ( കോട്ടയം പ്രദീപും ) വാർഡ് മെമ്പറായി ( സുരഭി ലക്ഷ്മിയും )  തിളങ്ങി.  ശ്രീനിവാസൻ ,പ്രയാഗ മാർട്ടിൻ ,കുളപ്പുള്ളി ലീല ,ഇന്ദ്രൻസ് ,  ,ഹരിശീ അശോകൻ ,കൊച്ചുപ്രേമൻ ,കെ .ടി.എസ് പടന്നയിൽ .അഞ്ജലി നായർ തുടങ്ങിയവരും  പി.സി.ജോർജ്‌ എം. എൽ. എ മുഖ്യമന്ത്രിയായും ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു.  ദൈവമേ കൈതൊഴാം കെ.കുമാറാകണം എന്ന ടൈറ്റിൽ സോങ്ങ് പാടിയിരിക്കുന്നത് വിജയ് യേശുദാസും സിനിമ താരം കാവ്യ മാധവനും ആണ്.  ഗാനരചന സന്തോഷ് വർമ്മയും സംഗീതം നാദിർഷയും ക്യാമറ സിനു സിദ്ധാർത്ഥും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും മേക്കപ്പ് പട്ടണം റഷീദും പശ്ചത്താല സംഗീതം ബിജിബാലും നിർവ്വഹിക്കുന്നു. ഡോ.സഖറിയ തോമസ് ,ആൽവിൻ ആന്റണി ,ശ്രീജിത്ത് രാമചന്ദ്രൻ ,സലിംകുമാർ എന്നിവരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.  സംവിധായകൻ ലാൽ ജോസ് ദൈവത്തെ പ്രേക്ഷകർക്ക് മുന്നിൽ  അവതരിപ്പിച്ചിരിക്കുന്നു. നർമ്മത്തിലുള്ള ഈ ചിത്രം പ്രേക്ഷകർ സ്വീകരിക്കുമെന്ന് പ്രതിക്ഷിക്കാം . 

റേറ്റിംഗ് - 3/5 .   
സലിം പി.ചാക്കോ.

No comments:

Powered by Blogger.