ക്യാമ്പസുകളെ ഇളക്കിമറിച്ച് ക്വീൻ ഹിറ്റിലേക്ക് .



ക്യാമ്പസുകളെ ഇളക്കിമറിച്ച് ക്വീൻ ഹിറ്റിലേക്ക് .  എഞ്ചിനിയറിംഗ് കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ മറ്റൊരു സിനിമ കൂടി. മെക്കാനിക്ക് ഡിവിഷനിലേക്ക് പുതിയ പെൺകുട്ടി കടന്ന് വരുന്നതും തുടർന്ന് ഉള്ള സംഭവങ്ങളും ഒന്നാം പകുതി പറയുന്നു. രണ്ടാം പകുതിയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ ഉയർത്തുന്ന ചോദ്യങ്ങളും പോലീസും കോടതിയും രാഷ്ടിയവും വഹിക്കുന്ന പങ്കും പറയുന്നു.  സലിംകുമാറിന്റെ  വക്കീൽ വേഷം തകർത്തു. അദ്ദേഹം കോടതിയോട് ക്ലൈമാക്സ് രംഗങ്ങളിൽ ചോദിക്കുന്ന ചില ചോദ്യങ്ങൾ സമൂഹം ചോദിക്കുന്നവയാണ്. സമകാലിന സംഭവങ്ങൾ കോർത്തിണക്കിയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.  ക്യാമ്പസ് രംഗങ്ങൾ മനോഹരമായി എടുത്തിട്ടുണ്ട്.  യുവ സമൂഹം ഈ സിനിമ എറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. കുടു:ബ പ്രേക്ഷകർ കുടി ഈ സിനിമ എറ്റെടുത്താൽ ക്വീൻ വലിയ ഹിറ്റകാനാണ് സാദ്ധ്യത . നവാഗതനായ ഡിജോ ജോസ് ആന്റണിയുടെ സംവിധാനം മോശമായില്ല. സാഗർദാസ് എഡിറ്റിംഗും ക്യാമറ സുരേഷ് ഗോപിയും സംഗീതം ജോക്സ് ബിജോയും തിരക്കഥ സംഭാഷണം ഷാരീസ് മുഹമ്മദും ,ജെബിൻ  ജോസഫ് ആന്റണിയും നിർവ്വഹിക്കുന്നു. ഷിബു കെ.മെയ്തിൻ ,വി.റിൻഷാദ് ,ടി.ആർ. ഷംസുദ്ദീൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

പുതുമുഖങ്ങളായ ധ്രൂവൻ, സാനിയ ഇയ്യപ്പൻ ,എൽദോ ,അശ്വിൻ ,അരുൺ ,സൂരജ് ,സാം സിബിൻ ,മൂസി ,ജെൻസൺ,  എന്നീ പുതുമുഖങ്ങളും  സലിം കുമാർ ,വിജയരാഘവൻ ,നന്ദു ,അനീഷ് ജി. മോനോൻ ,സന്തോഷ് കിഴാറ്റൂർ , നിയാസ് ബക്കർ ,വിനോദ് കെടാമംഗലം, ബിന്ദു അനിഷ് ,മീനാക്ഷി ,തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു .   യൂത്ത് ഫിലിം എന്നതിനെക്കാൾ സമകാലിക വിഷയങ്ങൾ കോർത്തിണക്കാൻ കഴിഞ്ഞത് സിനിമയുടെ  നേട്ടമാണ് . നാട്ടിലുള്ള എത് പീഡന കേസും വാദിക്കാൻ രംഗത്ത് വരുന്ന ഒരു പ്രമുഖ വക്കിലിന്റെ പേരിനോട് സാമ്യമുള്ള പേരുമായി വക്കിലിനെ അവതരിപ്പിച്ചിരിക്കുന്നത് പ്രേക്ഷക ശ്രദ്ധ നേടി.

സിനിയേഴ്സ് റാഗിങ്ങിന്  വരുമ്പോൾ മെക്കാനിക്കൽ ജൂനിയേഴ്സ് നെഞ്ചിൽ ലാലേട്ടന്റെ ഫോട്ടോ വരച്ചിരിക്കുന്നതും തുടർന്ന് പാട്ട് വരുന്നതും പ്രേക്ഷക സമൂഹം കൈയ്യടിയോടെ സ്വീകരിക്കുന്നതും ശ്രദ്ധേയമായി.

റേറ്റിംഗ് - 3 / 5.               
സലിം പി.ചാക്കോ

No comments:

Powered by Blogger.