മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലേക്ക്..


മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലേക്ക്.. സംസ്ഥാന സർക്കാർ ഇടപെടണം.         സിനിമ തിയേറ്ററുകളിലെ എ.സിയെ ചൊല്ലി തിയേറ്റർ ഉടമകളും വിതരണക്കാരും തമ്മിൽ തർക്കം രൂക്ഷമായി . ഏപ്രിൽ 30-നകം തിയേറ്ററുകൾ ഏ.സിയാക്കിയില്ലെങ്കിൽ പുതിയ സിനിമകൾ റിലിസിന് നൽകില്ലെന്നാണ് നിർമ്മാതാക്കളും വിതരണക്കാരും പറയുന്നത്.  കാര്യങ്ങൾ നിർമ്മാതക്കളും വിതരണക്കാരും ഏകപക്ഷിയമായി തീരുമാനിക്കുകയാണെങ്കിൽ അത് അംഗീകരിക്കില്ല എന്നാണ് ഒരു വിഭാഗം തീയേറ്റർ ഉടമകൾ പറയുന്നത്. ഇതിന് പരിഹാരം ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ നൂറോളം തീയേറ്ററുകൾ പൂട്ടേണ്ടി വരുമെന്നാണ് തീയേറ്റർ ഉടമകൾ പറയുന്നത്. എ.സി സ്ഥാപിക്കുന്നതുവരെ സിനിമകൾ നൽകും എന്നാണ് അറിവ്. സാറ്റലൈറ്റ് തുകയുടെ നിശ്ചിത ശതമാനം ഓരോ റി ലിസിനും  നൽകണമെന്ന പുതിയ വ്യവസ്ഥ കൊണ്ടുവരാൻ ശ്രമം നടക്കുന്നു. ഇതിന് തയ്യാറാകാത്ത തിയേറ്ററ്റുകൾക്ക്  വിലക്ക് ഏർപ്പെടുത്താനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. ഫിയോക്  ( ഫിലിം എക്സിബിറ്റേഴ്സ് യൂണൈറ്റഡ് ഓർഗനൈസേഷേൻ ഓഫ് കേരള)  ആണ് സിനിമ റിലിസ് തിരുമാനിക്കുന്നത്. 450 ൽ പരം തിയേറ്ററുകൾ ഫിയോകിൽ മെമ്പർഷിപ്പ് എടുത്ത് കഴിഞ്ഞു.

ഏ.സിയില്ലാത്ത നൂറോളം തീയേറ്ററുകൾക്ക് ഫലത്തിൽ സംഘടനയില്ലാതെയായി. ഭൂരിഭാഗം തീയേറ്ററുകളും മലബാർ മേഖലയിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഈ തിയേറ്ററുകൾക്കാണ് പുതിയ തീരുമാനം തിരിച്ചടിയാകുന്നത്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടീൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്  നൂറോളം തിയേറ്റർ ഉടമകൾ . സർക്കാരിന്റെ ശ്രദ്ധയിൽ തങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയിക്കാനാണ് ഈ തിയേറ്റർ ഉടമകൾ ഇപ്പോൾ ശ്രമിക്കുന്നത്.

No comments:

Powered by Blogger.