താനാ സേർന്ത കൂട്ടം ഫിലിം റിവ്യൂ .


താനാ സേർന്ത കൂട്ടം ഫിലിം റിവ്യൂ .  1987 ൽ നടന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. 2013 ൽ പുറത്തിറങ്ങിയ സ്പെഷ്യൽ 26 എന്ന അക്ഷയകുമാർ ചിത്രത്തിന്റെ പുനരാഖ്യാനമാണ് ഈ സിനിമ. സമൂഹത്തിൽ നിലനിൽക്കുന്ന അഴിമതി ,തൊഴിലില്ലായ്മ ,കൈകൂലി ,തുടങ്ങിയവമൂലം പാർശ്വവൽകരിക്കപ്പെടുന്ന ഒരു കൂട്ടത്തിന്റെ പ്രതിഷേധവും അതിനെതിരെ അവർ തെരഞ്ഞെടുത്ത വഴിയുമാണ് ചിത്രത്തിന്റെ പ്രമേയം. വാണിജ്യ സിനിമകളുടെ രസക്കൂട്ടുകൾ നിറഞ്ഞതാണ് ഈ സിനിമ. കൈക്കൂലി നൽകാൻ ഇല്ലാത്തതു മുലം ജോലി ലഭിക്കാതെ അവഗണിക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെ പ്രതിനിധിയാണ് ഇനിയൻ.  സൂര്യയുടെയും രമ്യകൃഷ്ണന്റെയും അഭിനയം മികച്ചതായി . കീർത്തി സുരേഷ് ,കാർത്തിക് ,നന്ദ, സെന്തിൽ ,ആർ.കെ.ബാലാജി ,നിരോഷ ,നസ്രത്ത് നൗഷാദ്‌ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. പോടാ പോടി ,നാനും റൗഡി താൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഘ്നേഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനിരുദ്ധ് രവി ചന്ദർ സംഗീതവും ,ദിനേഷ് കൃഷ്ണൻ ക്യാമറയും എ.ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. സോഡക്ക് എന്ന് ഗാനം പ്രേക്ഷക മനസിൽ ഇടം നേടി.  പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത സിനിമയാണിത് .

റേറ്റിംഗ് - 2.5 / 5                                 
സലിം പി.ചാക്കോ .

No comments:

Powered by Blogger.