പത്മാവതി പത്മാവത് എന്ന പേരിൽ ജനുവരി 25ന് റിലിസ് ചെയ്യും.പത്മാവതി പത്മാവത് എന്ന പേരിൽ ജനുവരി 25ന് റിലിസ് ചെയ്യും.                      സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത  പത്മാവതി പേര് മാറ്റി പത്മാവത് എന്ന പേരിലാണ് റിലിസ് ചെയ്യുന്നത്. 190 കോടി രൂപ മുതൽ മുടക്കുള്ള ഈ ചിത്രം ഏറെ വിവാദങ്ങൾക്ക് ശേഷമാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ദീപിക പദുകോൺ ( റാണി പത്മാവതി ) ,ഷാഹിദ് കപൂർ (മഹേശ്വര രത്തൻ സിംഗ്) ,റൺവീർ സിംഗ് ( സുൽത്താൻ അലാവുദീൻ ഖിൽജി ) ,അതിഥി റാവു ഹൈദ്രരി ,അനുപിയ ഗോയങ്ക, ജിം ഷാർബത്ത് ,റാസാ മൂർദ് തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. രചന സഞ്ജയ് ലീല ബൻസാലി, പ്രകാശ് കപാഡിയ എന്നിവരും ക്യാമറ സുദീപ് ചാറ്റർജി യും ,എഡിറ്റിംഗ് ജയന്ത് ജാദറും സഞ്ജയ് ലീല ബൻസാലിയും അകിവ് അലിയും ചേർന്ന് നിർവ്വഹിക്കുന്നു.  ചില സംസ്ഥാനങ്ങളിൽ ചിത്രം റിലിസ് ചെയ്യാൻ തടസം ഉണ്ട് എന്നാണ് അറിവ്. ചിത്രം 3D , lMAX 3D  -യിലാണ് റിലിസ് ചെയ്യുന്നത് .  പ്രേക്ഷകർ ഈ സിനിമ ഏറ്റെടുക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

No comments:

Powered by Blogger.