പുതിയ വർഷത്തിലെ രണ്ടാമത്തെ ആഴ്ചയിൽ 17 സിനിമകൾ റിലിസ് ചെയ്യും



പുതിയ വർഷത്തിലെ രണ്ടാമത്തെ ആഴ്ചയിൽ ( ജനുവരി 12 ) 17 സിനിമകൾ റിലിസ് ചെയ്യും . മലയാളം ,തമിഴ് ,ഹിന്ദി ,കന്നട ,തെലുങ്ക് ,ഇംഗ്ലിഷ് ഭാഷകളിൽ 17 സിനിമയാണ്  ജനുവരി 12 ന് റിലിസ് ചെയ്യുന്നത്. തമിഴ്നാട്ടിൽ പൊങ്കൽ പ്രമാണിച്ച് കൂടുതൽ സിനിമകൾ റിലിസ് ചെയ്യും.           

1, ദൈവമേ കൈതൊഴാം.... K. കുമാറാകണം - നടൻ സലിം കുമാർ സംവിധാനം ചെയ്യുന്ന കുടു:ബചിത്രം. ജയറാം ,അനുശ്രീ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.                         

2,  ക്വീൻ -പുതുമുഖങ്ങളെ  അണിനിരത്തി ഡിജോ ജോസ് അന്റണി സംവിധാനം ചെയ്യുന്ന ക്യാമ്പസ് ചിത്രം.             

3,  സ്കെച്ച് - ചിയാൻ വിക്രമിന്റെ മാസ് ത്രില്ലർ .നോർത്ത് ചെന്നൈയിലെ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രം. തമന്നയാണ് നായിക. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് വിജയ് ചന്ദർ ആണ്. ഭോജ്പൂരി ഹി റോ രവി ക്യഷ്ണയും ആർ.കെ .സുരേഷും ,രാധാ രവിയും ,ഹരീഷ് പേരാടിയും അഭിനയിക്കുന്നു.                   

4 , താനാ സേർത കൂട്ടം  - സൂര്യയുടെ കോമഡി എന്റർടൈമെന്റ് ചിത്രം. കീർത്തി സുരേഷ് നായിക. വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം .

5 ,ഗുലി ബെഗവാലി- പ്രഭുദേവ ,ഹാൻസിക എന്നിവർ അഭിനയിക്കുന്ന കോമഡി - അക്ഷൻ ചിത്രം.                                   

6 , ഭാസ്കർ ഒരു റാസ് കൽ - അരവിന്ദ് സ്വാമിയും അമലപോളും  അഭിനയിക്കുന്ന ഈ ചിത്രം സിദ്ദിഖ് സംവിധാനം ചെയ്യും. നടി മീനയുടെ മകൾ നൈനിക ഈ സിനിമയിൽ അഭിനയിക്കുന്നു.                     

7, മധുരവീരൻ .നടൻ വിജയകാന്തിന്റെ മകൻ ഷൺമുഖ പാണ്ഡ്യന്റെ ആദ്യ ചിത്രം .പി.ജി. മുത്തയ്യൻ സംവിധാനം.                         

8 , ജയ് സിംഹ -ബാലകൃഷ്ണനും നയൻതാരയും അഭിനയിക്കുന്ന തെലുങ്ക്  ചിത്രം. കെ.എസ്. രവികുമാർ സംവിധാനം .       

9 , ടച് ചേസ് ചൂടു -രവിതേജ നായകനായ തെലുങ്ക് ചിത്രം. വിക്രം സിരി കൊണ്ടയാണ് സംവിധായകൻ.    രാശി ഖന്നയാണ് നായിക.             

10, ടകരു -കന്നട സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ നായകനാകുന്ന ചിത്രം. ധൂനിയ സൂരിയാണ് സംവിധായകൻ.               

11 , 1921- വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ഹൊറർ ഹിന്ദി ചിത്രം. സറീന ഖാനും ,ഖാൻ കുന്ദറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.                       

12 ,ഡൗണപ് 3 എക്സിറ്റ് 796- ത്രില്ലർ ചിത്രം. കൃതി സ്വോലെ ,യാതിൻ കരിയകർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം ജയ്മിൻ ബാൽ സംവിധാനം ചെയ്യുന്നു .       

13, കാലകാണ്ടി - സയ് അലിഖാൻ ,ഇഷ തൽവാർ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം അക്ഷത് വർമ്മയാണ് സംവിധാനം ചെയ്യുന്നത്.                       

14 , മുഖാബസ് - അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രം. വിനിത്കുമാർ സിംഗ് ,രവി കൃഷ്ണ എന്നിവർ അഭിനയിക്കുന്നു.             

15, ദ കമ്യൂട്ടർ -ജുമെ കല്ലറ്റ് സെറയുടെ ദ കമ്യൂട്ടർ .. ലെയ്മ നീ സൺ ,വിര ഹാർമിക ,പാട്രിക് വിനു സൺ എന്നിവരാണ് അഭിനയിക്കുന്നത്.             

16 , പ്രൗഡ് മേരി -ബാബക് നജഫി സംവിധാനം ചെയ്യുന്ന ചിത്രം. ഹെൻസർ ,ബ്രില്ലി ബ്രൗൺ ,മാർഗരറ്റ് അവരി എന്നിവരാണ് താരങ്ങൾ .             

17 .  ഫ്രീക് ഷോ- ട്രൂഡി സ്റ്റൈലറാണ് സിനിമ സംവിധാനം ചെയ്യുന്നത്.  അലകാസ് ലോതർ ,അബിബയിൽ ബ്രേസിലിൻ ,അന്ന സോഫിയ റോവ്  എന്നിവരാണ്  ഈ സിനിമയിൽ അഭിനയിക്കുന്നത്.                       

സലിം പി.ചാക്കോ.

No comments:

Powered by Blogger.