Qarib Qarib Singlle ഫിലിം റിവ്യൂ .


ഇർഫാൻ ഖാൻ ,പാർവ്വതി ചന്ദ്രോത്ത്  എന്നിവരുടെ അഭിനയ മികവ് എടുത്ത് പറയാം.  ദക്ഷിണേന്ത്യയിൽ നിന്ന് ബോളിവുഡിൽ ചരിത്രം കുറിച്ച നായികമാരുടെ ഇടയിലേക്ക് മലയാളത്തിന്‍റെ പ്രിയ താരത്തിന്റെ വരവ് ഗംഭീരമായി.  ഒരു സ്ത്രീപക്ഷ സിനിമയെന്ന് പറയുന്നില്ലെങ്കിലും സിനിമ മുന്നോട്ട് പോകുന്നതും അവസാനിക്കുന്നതും ഒക്കെ അതുപോലെയാണ്. ഡേറ്റിംഗ് സൈറ്റിൽ പരിചയപ്പെടുന്ന മദ്ധ്യവയസ്ക്കരുടെ കഥ കുടിയാണിത്. വിധവയായി പാർവ്വതിയും സിംഗിൾ ആയ പരിഷ്കാരിയല്ലാത്ത സരസനായി ഇർഫാൻ ഖാനും നന്നായി അഭിനയിച്ചിട്ടുണ്ട്.  പ്രണയത്തെക്കാളും ചിത്രത്തിൽ എടുത്ത് കാണിക്കുന്നത്  പരസ്പര  ബഹുമാനവും കൂടെയുള്ള ആളെ മനസിലാക്കാനുള്ള കഴിവാണ് വേണ്ടതെന്നുമാണ് . ബന്ധങ്ങളെ സ്നേഹിക്കുന്നവർക്കും ബന്ധങ്ങൾക്കും സ്നേഹത്തിനും വില കൊടുക്കുന്നവർക്കും ഈ സിനിമ ഇഷ്ടപ്പെടും .  തനുജ ചന്ദ്രയും ഗസൽ ഭലിവാലുവുമാണ് തിരക്കഥാ ഒരുക്കിയിട്ടുള്ളത്. തനുജ ചന്ദ്ര ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നു.

റേറ്റിംഗ് - 3.5 / 5.

No comments:

Powered by Blogger.