അറാം സോഷ്യൽ ത്രില്ലർഅറാം സോഷ്യൽ ത്രില്ലർ ,  നയൻതാരയാണ് താരം. സമൂഹത്തിലെ അനീതിയ്ക്കെതിരെയും അഴിമതിക്കെതിരെയും  ശബ്ദിക്കുന്ന  സോഷ്യൽ തില്ലറാണ് അറാം.  ജില്ല കള്കടർ മതിവദനി ഐ.എ.എസ്  എന്ന കഥാപാത്രത്തെ മനോഹരമായി നയൻതാര അവതരിപ്പിച്ചു.  നാല് വയസ്കാരി പെൺകുട്ടി കുഴൽ കിണറിൽ വിഴുന്നതും , കുട്ടിയെ രക്ഷപ്പെടുത്താൻ കളക്ടർ രംഗത്ത് വരുമ്പോൾ സർക്കാരും രാഷ്ടിയകാരും സ്വീകരിക്കുന്ന നടപടിയെ കളക്ടർ ശക്തമായി പ്രതിരോധിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം . നമ്മുടെ സർക്കാരുകൾ സ്പേസ് ടെക്നോളജിയിൽ കാണിക്കുന്ന അതിവ ശ്രദ്ധ ഗ്രാമപ്രദേശങ്ങളിലെ അടിസ്ഥാന പ്രശ്നങ്ങളിൽ കാണിക്കുന്നില്ല എന്നത് ശ്രദ്ധേയമായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. വിഘ്നേഷ്  രാമചന്ദ്രൻ വൈദ്യനാഥൻ വിനോദിനി സുനു ലക്ഷമി രമേശ് വി.വി .ആനന്ദകൃഷ്ണൻ ദൂരെ രാജ് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. ഓം പ്രകാശ് ക്യാമറയും റൂബൻ എഡിറ്റിംഗും ജിബ്രാൻ പശ്ചത്താല സംഗീതവും പീറ്റർ ഹെയ്ൻ ആക്ഷൻ കോറിയോഗ്രാഫിയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.  ഗ്രാമീണ ജനതയ്ക്ക് മേൽ ഭരണകൂടം നടത്തുന്ന തിന്മകളെ ഒരു ജില്ലാ കള്കടർ  ഒറ്റയ്ക്ക് നേരിടുന്ന വഴികൾ ശ്രദ്ധേയമാണ്.ഗോപി നൈനാർ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നു.  ഇത്തരം സിനിമകളെ പ്രേക്ഷകർ സ്വീകരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം . 

റേറ്റിംഗ് - 4 / 5 .

No comments:

Powered by Blogger.