ഹലോ ദുബായ്ക്കാരൻ ഒരു ലളിതമായ ചിത്രം90 കളിലെ മലയാളം സിനിമകളെ ഓര്‍മ്മപെടുത്തുന്ന ഒരു ലളിതമായ ചിത്രം.  ആദില്‍ ഇബ്രാഹിം, മാളവിക മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സലിംകുമാര്‍, ധര്‍മജന്‍, സുനില്‍ സുഖദ, മാമുക്കോയ, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, നോബി, കൊച്ചുപ്രേമൻ ,ബാലചന്ദ്രൻ ചുള്ളിക്കാട്  തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഹരിശീയൂസഫും ,ബാബുരാജ് ഹരിശ്രീയും ചേർന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

ദുബായിക്ക് പോകാന്‍ ചെറുപ്പം മുതല്‍ ആഗ്രഹിക്കുന്ന പ്രകാശ് എന്ന ചെറുപ്പക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. നാട്ടിന്‍പുറത്തുക്കാരനായ ഇയാള്‍ ദുബായിക്ക് പോകാനായി ശ്രമിക്കുമ്പോള്‍ ഓരോ തവണയും അത് തടസ്സപെടുന്നു. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയിലും എന്തിന് വിമാനത്തിന് അകത്ത് വെച്ച് പോലും  അയാള്‍ക്ക് നേരിടേണ്ടി വരുന്ന തടസ്സങ്ങളെ രസകരായി ചിത്രത്തില്‍ അവതരിപ്പിക്കുന്നു. നാട്ടിലും വീട്ടിലും പരിഹാസ പാത്രമാകുന്ന ഇയാളുടെ അവസ്ഥ നര്‍മത്തില്‍ ചാലിച്ച് വരച്ച് കാണിക്കുന്ന ആദ്യ പകുതിയുടെ അവസാനം അയാളുടെ അവസ്ഥ കൂടുതല്‍ ഗുരുതരമാകുന്നു.

സസ്പെൻസും ആക്ഷനും  ഉള്ള  രണ്ടാം പകുതി സംഭവ ബഹുലമാണ്. സാഹചര്യം മൂലം ഇയാള്‍ പെടുന്ന പ്രശനങ്ങളിലൂടെ മുന്നേറുന്ന ചിത്രം അപതീക്ഷിതമായ ട്വിസ്റ്റുകളിൽ മാറി മറയുന്നു.

നായകൻ ആദിൽ ഇബ്രാഹിമിന്‍റെ ഇരട്ട വേഷമാണ് ഇതില്‍ എടുത്ത് പറയേണ്ടത്. മികച്ച രീതിയില്‍ അഭിനയം കാഴ്ച്ച വെച്ച ആദിൽ പ്രശംസ അര്‍ഹിക്കുന്നു. നായകന്‍റെ പ്രണയിനി എന്നതിലുപരി മറ്റൊന്നും ചെയ്യുവാനില്ലാത്ത നായികാ വേഷത്തെ മാളവിക മേനോന്‍ ഭംഗിയാക്കി.

ധര്‍മജനും കോട്ടയം നസീറും മാമുക്കോയക്കും നന്നായി തന്നെ അഭിനയിച്ചു.. എന്നാല്‍ ഇന്ദ്രന്‍സിനെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്നത് എടുത്ത് പറയേണ്ടതാണ്‌. ചിത്രത്തില്‍ യുക്തിരഹിതമായ പല രംഗങ്ങള്‍ ഉണ്ട് പ്രധാനമായും ചില കോമഡി രംഗങ്ങള്‍. ചില കഥാപാത്രങ്ങളുടെ  അഭിനയം കൃതിമമായി തോന്നും. പലപ്പോഴും കോമഡി രംഗങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്‌ ഫലം കാണാതെ പോകുന്നു.

എന്തായാലും ഒരു നിമിഷം പോലും മുഷിപ്പിക്കാതെ ചിത്രം മുന്നോട്ട് പോകുന്നു. ആദില്‍ ഇബ്രാഹിം എന്ന നടന്‍ ഒരു മികച്ച അഭിനയ പ്രതിഭയാണെന്ന് തെളിയിച്ചു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്..

റേറ്റിംഗ് - 2.5 / 5 .                                                             വിഷ്ണു മനോഹരന്‍


No comments:

Powered by Blogger.