ചിപ്പി നവംബർ പത്തിന് റിലീസ് ചെയ്യും.ചിപ്പി നവംബർ പത്തിന് റിലീസ് ചെയ്യും. ഒരിടവേളയ്ക്ക് ശേഷം പ്രദീപ് ചൊക്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിപ്പി . ചിപ്പി കുട്ടികളുടെ സിനിമയല്ല ,രക്ഷിതാക്കൾക്കും അദ്ധ്യാപർക്കും വേണ്ടിയുള്ള കുട്ടികളുടെ സിനിമ എന്ന അടിക്കുറിപ്പോടെയാണ് സിനിമ ഇറങ്ങുന്നത്.  പൊതു വിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുമ്പോൾ അത് സംരക്ഷിക്കാൻ ഭരണാധികാരികൾ മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്നതാണ് സിനിമയുടെ പ്രമേയം.  തിരക്കഥ വിനീഷ് പാലയാടും ക്യാമറ ജലീൽ ബാദുഷായും സംഗീതം സച്ചിൻ ബാബുവും എഡിറ്റിംഗ് ജിത്ത് ജോഷ്വായും നിർവ്വഹിക്കുന്നു.  സുരഭി ലക്ഷ്മി ,ശ്രൂതി മേനോൻ ,ജോയ് മാത്യു ,സലിം കുമാർ ,ശ്രീന്ദ്ര ,വിജിലിഷ് തുടങ്ങിയവർ അഭിനയിക്കുന്നു.  ഇംഗ്ലിഷ് മിഡിയം എന്ന സിനിമ പ്രദീപ് ചൊക്ലി ഇതിന് മുൻപ് സംവിധാനം ചെയ്തിരുന്നു

No comments:

Powered by Blogger.