ബ്ളസിയുടെ ആട് ജീവിതം മാർച്ച് ഒന്നിന് തുടങ്ങും.ബ്ളസിയുടെ ആട് ജീവിതത്തിന്റെ ഒന്നാം ഘട്ട ഷൂട്ടിംഗ് മൂക്കന്നൂർ ,ഇടപ്പാവൂർ ,ചെറുകോൽ ,മാന്നാർ എന്നിവടങ്ങളിലായി തുടങ്ങും. മലയാള സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന  ആട് ജീവിതത്തിന്‍റെ തിരക്കഥയും താരനിർണ്ണയവും പൂർത്തിയായി. പ്രവാസി വ്യവസായി കെ.ജി എബ്രഹാമാണ് സിനിമ നിർമ്മിക്കുന്നത്. സാഹിത്യ അക്കാഡമി അവാർഡ് നേടിയ ബെന്യാമിന്‍റെ നോവൽ ആട് ജീവിതമാണ്  സിനിമയാകുന്നത്.
മണലാരണ്യത്തിലെ  പ്രവാസിയുടെ ഏകാന്തതയും നൊമ്പരവും അടുത്തറിഞ്ഞ് ബെന്യാമിൻ എഴുതി നോവലാണ് ആട് ജീവിതം. പ്രതികൂല സാഹചര്യങ്ങളിൽ മരുഭൂമിയിലെ ഏകാന്തവാസവും നരകയാതനയും നേരിട്ട നജീബിന്‍റെ കഥയാണിത്.  വൻ സ്വപ്നങ്ങളുമായി സൗദി ആറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട് ,മരുഭൂമിയിലെ ആട് വളർത്തൽ കേന്ദ്രത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ അടിമപ്പണി ചെയ്യേണ്ടി വന്ന നജീബിനെ അവതരിപ്പിക്കുന്നത്  പൃഥിരാജ് ആണ്. ബോളിവുഡ് ഛായാഗ്രാഹകൻ കെ.യൂ മോഹനനാണ്  ക്യാമറാ കൈകാര്യം ചെയ്യുന്നത് . ജോർദ്ദാൻ ,ദുബായ് ,കുവൈറ്റ് ,ഒമാൻ ,എന്നിവടങ്ങളിലാണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്.  മലയാളം ,തമിഴ് ,ഹിന്ദി ഭാഷകളിൽ 3D മികവിലാണ് ആട് ജീവിതം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. 

സലിം പി.ചാക്കോ

No comments:

Powered by Blogger.