മൈ സ്കൂൾ ഡിസംബറിൽ റിലിസ് ചെയ്യും.മൈ സ്കൂൾ ഡിസംബറിൽ റിലിസ് ചെയ്യും.  പപ്പൻ പയറ്റു വിളയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം ദേവയാനി ശക്തമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു. അടച്ച് പൂട്ടൽ നേരിടുന്ന സർക്കാർ സ്കൂൾ പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം . കെ.എസ് പത്മകുമാർ സംഭാഷണവും ഉദയൻ അമ്പാടി ക്യാമറയും ജയചന്ദ്രൻ എഡിറ്റിംഗും  സിക് ന്തർ സംഗീതവും നിർവ്വഹിക്കുന്നു. പി. ജഗദീഷാണ് സിനിമ നിർമ്മിക്കുന്നത്.  മധു ,രഞ്ജിത്ത് ,ഹരിഷ് പേരാടി ,നരിയാപുരം വേണു ,സോനാ നായർ ,രുഗ്മിണിയമ്മ ,അരുൺ രാമല്ലം ,മധു അഞ്ചൽ ,കൊല്ലം ഷാ ,വിജയൻ നായർ തുടങ്ങിയവർ മൈ സ്കൂളിൽ അഭിനയിക്കുന്നു.

No comments:

Powered by Blogger.