ഉണ്ണി മുകുന്ദൻ - ഗോകുൽ സുരേഷ് ടീമിന്റെ ഇര മാർച്ച് 16ന് തീയേറ്ററുകളിൽ എത്തും.ഉണ്ണി മുകുന്ദൻ - ഗോകുൽ സുരേഷ് ടീമിന്റെ ഇര മാർച്ച് 16ന് തീയേറ്ററുകളിൽ എത്തും..  ചെയ്യാത്ത കുറ്റത്തിന് പോലീസ് കുറ്റവാളിയാക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് സിനിമയുടെ പ്രമേയം. ഇതിനെതിരെ യുവാവിന്‍റെ പോരാട്ടവും ഒരു സ്ത്രിയുടെ പ്രതികാരവും സിനിമയിൽ വിഷയമാക്കുന്നുണ്ടെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായി 85 ദിവസം ജയിലിൽ കഴിയേണ്ടിവന്ന ദിലിപിന്‍റെ കഥയാണ് ഇത് എന്നാണ് സൂചന.  ദിലീപിന്‍റെ സുഹൃത്തുക്കളായ തിരക്കഥാകൃത്ത് ഉദയകൃഷ്ണയും സംവിധായകൻ വൈശാഖും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. വൈശാഖിന്‍റെ അസോസിയേറ്റ് സൈജു എസ്. എസ് സിനിമ സംവിധാനം ചെയ്യുന്നു. ഉണ്ണി മുകുന്ദൻ ,ഗോകുൽ സുരേഷ് ,മിയ ,ലെന ,നിരഞ്ജന ,നീരജ ,മറീന ,അലൻസിയർ ,ശങ്കർ രാമകൃഷ്ണൻ ,കൈലാഷ് എന്നിവർ അഭിനയിക്കുന്നു. നവീൻ ജോൺ കഥയും ഗോപി സുന്ദർ സംഗീതവും സുധീർ സുരേന്ദ്രൻ ക്യാമറയും  നിർവ്വഹിക്കുന്നു. സ്റ്റോറി ഓഫ് ആൻ അക്യൂസ്ഡ് - ഒരു കുറ്റാരോപിതന്‍റെ കഥയെന്നാണ് ടാഗ് ലൈൻ.

No comments:

Powered by Blogger.