തമിഴ് ഹൊറർ ഫിലിം അവൾ നവംബർ പത്തിന് റിലീസിന് തയ്യാറായി.തമിഴ് ഹൊറർ ഫിലിം അവൾ നവംബർ പത്തിന് റിലീസിന് തയ്യാറായി. സിദ്ധാർത്ഥും ,ആൻഡ്രിയ ജർമിയായും ചിത്രത്തിൽ അഭിനയിക്കുന്നു . കഴിഞ്ഞ ആഴ്ച തമിഴിൽ റിലിസ് ചെയ്ത ഈ ചിത്രം മികച്ച അഭിപ്രായം നേടുന്നു. ദേശീയ തലത്തിൽ ഈ ചിത്രം ശ്രദ്ധിക്കപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹിന്ദി ,തെലുങ്ക് ഭാഷകളിലും സിനിമ റിലിസ് ചെയ്യുന്നുണ്ട്.  ഒരു ഗ്രാമത്തിലെ ഒഴിഞ്ഞ വിട്ടിൽ താമസിക്കാൻ എത്തുന്ന ദമ്പതികൾ ആ വിട്ടിൽ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് സിനിമയിലുള്ളത് . യു. മിലിന്ത് റാവു അണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടൻ സിദ്ധാർത്ഥ്  തന്നെ സിനിമ നിർമ്മിച്ചിരിക്കുന്നു. അതുൽ കുൽക്കണി ,അനീഷ ആഞ്ജലീനാ വിക്ടർ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.  യു. മിലീന്ത് റാവുവും  സിദ്ധാർത്ഥും ചേർന്ന് തിരക്കഥയും സംഭാഷണവും  തയ്യാറാക്കിയിരിക്കുന്നു. ക്യാമറ ശ്രേയസ്സ് കൃഷ്ണയും എഡിറ്റിംഗ് ലോറൻസ് കിഷോറും സംഗീതം ജി. ഗിരീഷും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.