പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ജനപക്ഷ സിനിമ.



രഞ്ജിത്ത് ശങ്കറിന് സല്യൂട്ട്.  പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ജനപക്ഷ സിനിമ.  നമ്മുടെ പൊതു സമുഹത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന പല വിഷയങ്ങളും നർമ്മത്തിലും സീരിയസായും സിനിമയിൽ അവതരിപ്പിക്കാൻ സംവിധായകൻ രഞ്ജിത്ത് ശങ്കറിന് കഴിഞ്ഞു.

പുണ്യാളൻ പരമ്പരയിലെ രണ്ടാമത്തെ ചിത്രം നടൻ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നോട്ട് നിരോധനം ,ആധാർ , നടി ആക്രമിക്കപ്പെട്ട സംഭവം ,ചാനലുകൾ ,രാഷ്ടിയക്കാർ ,സോഷ്യൽ മീഡിയാ കൾ .പത്രങ്ങൾ , കേന്ദ്ര മന്ത്രിയുടെ ഭാര്യയുടെ സംസാരം അങ്ങനെയെല്ലാം  ഈ സിനിമയിൽ  ഉൾകൊള്ളിച്ചിരിക്കുന്നു.

കഥയും തിരക്കഥയും സംഭാഷണവും മികവ് പുലർത്തിയതാണ് ഏറ്റവും പ്രധാന നേട്ടം . ഒരു പൗരന് പല കാര്യങ്ങളിലും തോന്നുന്ന അഭിപ്രായം സംവിധായകൻ മനസിലാക്കി കഥ തയ്യാറാക്കിയിരിക്കുന്നു. ജയസൂര്യ , ശ്രീജിത്ത് രവി ,ധർമ്മജൻ ബോൾഗാട്ടി ,വിജയരാഘവൻ ,ഗിന്നസ് പക്രൂ  എന്നിവരുടെ അഭിനയം മികച്ചതാണ്. അജു വർഗീസ് ,ആര്യ രോഹിത്ത് ,പൊന്നമ്മ ബാബു ,സുനിൽ സുഗദ, വിനോദ് കോവൂർ ,വിഷ്ണു ഗോവിന്ദ് ,സതി പ്രേംജി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ക്യാമറ വിഷ്ണു നാരായണനും ,സംഗീതം ആനന്ദ് മധുസൂദനനും ,എഡിറ്റിംഗ് വി.സാജനും നിർവ്വഹിക്കുന്നു.

തിരക്കഥയിൽ വെള്ളം ചേർക്കാത്തത് ആണ് സിനിമയുടെ വിജയം. വിനിത് ശ്രീനിവാസന്‍റെ ഗാനം മനോഹരമായി.  പ്രേക്ഷകന് മുടക്കുന്ന രൂപ നഷ്ടം വരില്ല എന്ന് പറയാൻ കഴിയും.  ജയസൂര്യയ്ക്ക് ഒരു ഹിറ്റ് ചിത്രമായി പുണ്യാളൻ  പ്രൈവറ്റ് ലിമിറ്റഡ് മാറും .

2013 -ൽ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തി സ് അന്ന് ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. 2017ൽ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലെ ജോയ് താക്കോൽക്കാരൻ എന്ന ജയസൂര്യയുടെ അഭിനയം മലയാള സിനിമ പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് ഉറപ്പാണ്.

സലിം പി.ചാക്കോ .
റേറ്റിംഗ്  4/5    

No comments:

Powered by Blogger.