നടന വിസ്മയം നെടുമുടി വേണുവിന് തിരുവനന്തപുരം ഫിലിം ഫ്രറ്റേർണിറ്റിയും വയലാർ രാമവർമ്മ സാംസ്കാരിക വേദിയും ചേർന്ന് സമാദരണം നൽകുംനാടകത്തിന്‍റെ രംഗവേദിയിൽ നിന്ന് അഭിനയത്തിന്‍റെ പ്രയോഗ പാഠങ്ങൾ സായത്തമാക്കി ചലച്ചിത്ര മേഖലയിൽ നടന വിസ്മയം കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന കേരളത്തിന്‍റെ അഭിമാനമാണ് നെടുമുടി വേണു. 1978ൽ പ്രശസ്ത സംവിധായകൻ ജി.അരവിന്ദന്‍റെ തമ്പ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നെടുമുടി വേണു ഇന്നും തന്‍റെ ജൈത്രയാത്ര തുടരുകയാണ്. നെടുമുടി വേണു മലയാള സിനിമയ്ക്ക് നൽകിയ അതുല്യ സംഭാവനകളെ മാനിച്ച് തിരുവനന്തപുരം ഫിലിം ഫ്രറ്റേർണിറ്റിയും വയലാർ രാമവർമ്മ സാംസ്കാരിക വേദിയും ചേർന്ന്   അദ്ദേഹത്തിന് സമാദരണം നൽകും. പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും . നെടുമുടി ഗീതകം സംഗീത യാത്രയും ,നെടുമുടി ഭാവുകം നൃത്തോത്സവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.   
നവംബർ 26 ഞായറാഴ്ച വൈകിട്ട് 6 മണിയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്.

സലിം പി ചാക്കോ .

No comments:

Powered by Blogger.