ഒരു കുട്ടനാടൻ ബ്ലോഗ് - മമ്മൂട്ടിയുടെ പുതിയ സിനിമ.ഒരു കുട്ടനാടൻ ബ്ലോഗ് - മമ്മൂട്ടിയുടെ പുതിയ സിനിമ. തിരക്കഥാകൃത്ത് സേതു സംവിധായകനാകുന്ന ആദ്യ ചിത്രം .   കുട്ടനാട്ടിലെ ഒരു ഗ്രാമപ്രദേശത്ത് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം . നടൻ ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിന്‍റെ  അസിസന്റ് ഡയറ്കടർ ആണ്. ലക്ഷമി റായ് ,അനു സിത്താര ,ദീപതി സതി ,സുരാജ് വെഞ്ഞാറംമൂട് ,സിദ്ദിഖ് ,നെടുമുടി വേണു ,സഞ്ജു ശിവറാം ,ഗ്രിഗറി ,സംവിധായകൻ ജൂഡ് ആന്റണി തുടങ്ങിയവർ സിനിമയിൽ അഭിനയിക്കും.   പുതുമുഖ സംവിധായകർക്ക് ഡേറ്റ്  നൽകുന്നത് മമ്മൂട്ടി തുടരുന്നു. സച്ചി -സേതു കൂട്ടു കെട്ട് നിരവധി ചിത്രങ്ങളാണ് വൻ ഹിറ്റുകളാക്കിയിട്ടുള്ളത്.   തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. ഈ ചിത്രത്തിന് കോഴി തങ്കച്ചൻ എന്നൊരു പേര് നേരത്തെ നിശ്ചയിച്ചിരുന്നു.  മാർച്ച് മാസത്തോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് സംവിധായകൻ സേതു സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.   

സലിം പി.ചാക്കോ. |

No comments:

Powered by Blogger.