55 ദിവസം - 55 കോടി നേടി രാമലീല മുന്നേറുന്നു.സംവിധായകൻ അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല 55 ദിവസം കൊണ്ട് 55 കോടി നേടിയതായി നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം facebook Pageൽ അറിയിച്ചു. എല്ലാ പ്രതിസന്ധികളെയും അതിജി വിച്ച് 129 തിയേറ്ററുകളിൽ എത്തിയ രാമലീലയെ കേരളത്തിലെ സിനിമ പ്രേക്ഷക സമൂഹം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്.സെപ്റ്റംബർ 28ന് തിയേറ്ററുകളിൽ  എത്തിയ രാമലീല ഇപ്പോഴും നിറഞ്ഞ സദസ്സിൽ വിവിധ കേന്ദ്രങ്ങളിൽപ്രദർശനം തുടരുകയാണ്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ച ഈ ചിത്രം ദിലിപിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറി. കേരളത്തിൽ നിന്ന് 30 കോടിയും വിദേശങ്ങളിൽ നിന്ന് 25 കോടിയും ഇതിനോടകം ഈ ചിത്രം നേടി കഴിഞ്ഞു. രാമലീല 75 കോടി ക്ലബ്ബിലേക്ക് നിങ്ങുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാമലീലയുടെ റിലിസ് ശേഷം വൻ ഹിറ്റുകൾ ഇല്ലാതിരുന്നതും ഈ സിനിമയ്ക്ക് ഗുണകരമായി. ക്രിസ്തുമസ് വരെ മൾട്ടിപ്പസ് തിയേറ്ററുകളിലും പ്രധാന കേന്ദ്രങ്ങളിലും പ്രദർശനം തുടരും എന്നാണ് വിലയിരുത്തൽ.   

സലിം പി.ചാക്കോ

No comments:

Powered by Blogger.