ഗാന്ധിനഗറിൽ ഉണ്ണിയാർച്ച നവംബർ 10ന് റിലീസ് ചെയ്യും.


മീഡിയാസിറ്റി ഫിലിംസിന്റെ ബാനറിൽ നജീബ് ബിൻ ഹസ്സൻ നിർമിച്ച് ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്ത ഗാന്ധി നഗറിൽ ഉണ്ണിയാർച്ച എന്ന ചിത്രം നവംബർ 10 ന് തിയറ്ററുകളിൽ എത്തും.

രാജിനി ചാണ്ടി മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിൽ കോട്ടയം നസീർ ,ഇന്നസെന്റ് ,കൊച്ചുപ്രേമൻ,ഹരീഷ് കണാരൻ, രമേഷ് പിഷാരടി ,നോബി,സാജു കൊടിയൻ, സാലു കൂറ്റനാട്,മുന്ന, റോസിൻ ജോളി എന്നിവർ അഭിനയിച്ചിരിക്കുന്നു.

സാജു കൊടിയൻ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ മോഹൻ ആണ്. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര.
ഡിനു കളരിക്കൽ, രാജു താമരവട്ടത്ത്, റ്റിറ്റോ കുര്യൻ എന്നിവരുടെ വരികൾക്ക് അരുൺ രാജ് ഈണം പകർന്നിരിക്കുന്നു.
കോട്ടയം നസീർ ആദ്യമായി പിന്നണി പാടിയ ചിത്രത്തിലെ മറ്റു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് അഫ്സലും, മാധവ് ശങ്കറും ആണ്.
നവംബർ 10 ന് ശ്രീഹരി ഫിലിംസ് ചിത്രം തിയറ്ററുകളിൽ എത്തിക്കും

No comments:

Powered by Blogger.