ആദം ജോണിലെ ഇളാ പോത്തൻഓണകാലയളവിൽ പുറത്ത് ഇറങ്ങിയ ആദം ജോണിലെ ഇളാ പോത്തനെ മറക്കാൻ മലയാളി പ്രേക്ഷകർക്ക്  കഴിയില്ല. 

നിരവധി സിനിമ ,സീരിയൽ ,ടെലിം ഫിലിം ,പരസ്യ ചിത്രങ്ങളിലുടെ ഇന്ത്യയിലെ പ്രിയപ്പെട്ട ബാലതാരമായി അഡിബാ ഹുസൈൻ ( 7 ) മാറി കഴിഞ്ഞിരിക്കുന്നു. അഭിനയ മികവ് എടുത്ത് പറയേണ്ടതാണ്. ഒരു തവണ പറഞ്ഞ് കൊടുക്കുന്നത് അത് പോലെ അഭിനയിക്കാനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്. അക്ഷയ കുമാറിന്‍റെ എയർ ലിഫ്റ്റ് ,മഥൂർ ഭണ്ഡാക്കറുടെ ഇന്ദു സർക്കാർ എന്നീ സിനിമകളിൽ ഈ കൊച്ചു മിടുക്കി അഭിനയിച്ചു. കോൾഗേറ്റ് ,നിവിയാ ,കോംപ്ലാൻ ,ഗുഡ് ഡെ എന്നിവയുടെ പരസ്യചിത്രങ്ങളിൽ തമന്ന ഭാട്ടിയായോടൊപ്പം അഭിനയിച്ചു. സോണി ചാനലിലെ സി.ഐ.ഡി യിലും ,സ്റ്റാർ പ്ളസിലെ  സിരിയലുകളിലും അഭിനയിക്കുന്നു. മുബൈ സ്വദേശികളായ ഹുസൈൻ ,റിയ ദമ്പതികളുടെ മകളാണ് അഡിബാ .    ആദം ജോണിലെ നിളാ പോത്തനെ സ്വീകരിച്ച  മലയാളി പ്രേക്ഷകരോട് അഡിബാ നന്ദി പറഞ്ഞു.. പൃഥിരാജ് ,ജീനു എബ്രാഹം ,ഷൈൻ എം. ടോം എന്നിവരോടുള്ള നന്ദിയും പറയാനും  ഈ കൊച്ചു  മിടുക്കി തയ്യാറായി എന്നുള്ളത് ശ്രദ്ധേയമാണ്. മലയാള സിനിമയിൽ കടുതൽ അവസരങ്ങൾ ലഭ്യമാകും എന്ന് കരുതാം.                              

സലിം പി.ചാക്കോ.

No comments:

Powered by Blogger.