Since 2016

ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു .







 

ടാരൻ്റിനോ (TARANTINO) ചിത്രീകരണം ആരംഭിച്ചു .


ഒരു സിനിമയെ സംബന്ധിച്ചടത്തോളം . കെട്ടുറപ്പും, പുതുമയും നൽകുന്ന ഒരു കഥയുടെ പിൻബലമാണ് ഏറ്റവും വലുത്. അതിന്റെ പിന്നിലേ എന്തും വരൂ... അത്തരത്തിലൊരു സിനിമക്കാണ് കേരളപ്പിറവി ദിനമായ നവംബർ ഒന്ന് ഞായറാഴ്ച്ച തിരിതെളിഞ്ഞത്.

ചിത്രം ടാരന്റിനോ ..

ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ എൽവിൻ. സി. ജോൺസനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മിഡിൽ ഈസ്‌റ്റിലെ  പ്രമുഖ ചലച്ചിത്ര കമ്പനിയായ പ്ലോട്ട് പിക്ച്ചേഴ്‌സും , സംഭവം അദ്ധ്യായം ഒന്ന് എന്ന  ചിത്രത്തിലൂടെ ശ്രദ്ധേയമായ നല്ല സിനിമയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചേർത്തല പള്ളിപ്പുറത്ത് , കടവൻ ഹൗസിൽ നടന്ന പൂജാ ചടങ്ങിൽശ്രീമതി സബീനാ ബീവിയും അഭിനേതാക്കളും , അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും ചേർന്നു ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ആരംഭം കുറിച്ചത്.


തുടർന്ന് പട്ടണം റഷീദ് സ്വിച്ചോൺ കർമ്മവും , പ്രതീഷാഷാ .( പ്ലോട്ട് പിക്ച്ചേഴ്സ് ദുബായ് ) ഫസ്റ്റ് ക്ലാപ്പും നൽകി.


: ടാരന്റിനോ (TARANTINO)


മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്.ഓരോ കേസിനും ഒരു കഥയുണ്ട്. എന്നാൽ, സത്യം നമ്മൾ കരുതുന്നതല്ലെങ്കിലോ? പരമ്പരാഗത കഥപറച്ചിൽ രീതികളിൽനിന്ന് മാറി, നിഗൂഢതകളും അപ്രതീക്ഷിത വഴിത്തിരിവുകളും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും നിറഞ്ഞ വേറിട്ടൊരു ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോ കുന്ന പുതിയ മലയാളം പോലീസ് ത്രില്ലർ ചിത്രമാണ് ടാരന്റിനോ. വ്യത്യസ്തമായൊരു കഥാപശ്ചാത്തലത്തിലൂടെ പോലീസ് ത്രില്ലർ വിഭാഗത്തിന് പുതിയൊരു കാഴ്ചപ്പാട് സമ്മാനിക്കുകയാണ് ചിത്രം.


രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, സിദ്ദിഖ്, മണിയൻപിള്ള രാജു, സെന്തിൽ കൃഷ്ണ, നിരഞ്ജ് മണിയൻപിള്ള രാജു, പാർഥ് തിവാരി, (കിൽ), നന്ദു, ശ്രീജിത്ത് രവി, അദിതി രവി, ക്ലെയർ സി. ജോൺ, ഓർഹാൻ (സർകീറ്റ്), ആദിശേഷൻ (ബാലൻ), ഫഹദ് സിദ്ദീഖ് തുടങ്ങി ശ്രദ്ധേയരായ അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നു. ഇവർക്കൊപ്പം വിനീത് കുമാർ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


ക്യാമറയ്ക്കു മുന്നിലും പിന്നിലും പുതിയ പ്രതിഭകളെ അണിനിരത്തുന്ന ഈ ചിത്രം, മലയാള സിനിമയിൽ പുതിയ സർഗാത്മക ശബ്ദങ്ങൾക്കും അവസരമൊരുക്കുന്നു. ടാരന്റിനോ — വേറിട്ടൊരു പോലീസ് ത്രില്ലർ നിങ്ങളിലേക്കെ

ത്തുന്നു.

എസ് ജയകൃഷ്ണൻ്റേതാണു തിരക്കഥ. സംഗീതം+ ഗോഡ് വിൻ തോമസ്. ഛായാഗ്രഹണം- പ്രകാശ് രാണ.എഡിറ്റിംഗ് - അർജുൻ പ്രകാശ് .കലാസംവിധാനം- മഹേഷ് ശ്രീധർ.മേക്കപ്പ് - പട്ടണം റഷീദ് .കോസ്‌റ്റ്യം ഡിസൈൻ- ബ്യൂസി ബേബി ജോൺ .. സൗണ്ട് ഡിസൈൻ- ശ്രീനാഥ് രവീദ്രൻ .സ്റ്റിൽസ്- റിഷാജ് മുഹമ്മദ്.ആക്ഷൻ- ശ്രാവൻ സത്യ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- അതൂപ് മോഹൻ .എസ്.ഡിസൈൻ-യെല്ലോടൂത്ത്. ഫിനാൻസ് കൺടോളർ- വിജയൻ ഉണ്ണി. പ്രൊഡക്ഷൻ കൺട്രോളർ- ജയേഷ് എൻആർ.


വാഴൂർ ജോസ്.

No comments:

Powered by Blogger.