യുവത്വത്തിൻ്റെ ആഘോഷമാണ് " MELCOW പോണ്ടിച്ചേരി "
Movie
MELCOW പോണ്ടിച്ചേരി.
Director:
Nikhil Mohan
Genre :
Horror Comedy Thriller
Platform :
Theatre .
Pathanamthitta Trinity Movie Max 3
Language :
Malayalam
Duration. :
I hour 57 Minutes
Direction. : 3/ 5
Performance. : 3 / 5
Cinematography. : 3.5 / 5
Script. : 3 / 5
Editing. : 3 / 5
Music & BGM. : 3.5 / 5
Rating. : 19 /30.
✍️
Saleem P. Chacko.
CpK DesK
അർജുൻ അശോകൻ ( മെൽവി ) , ബാലു വർഗ്ഗീസ് ( വിപിൻ ) , അൽത്താഫ് സലിം ( വിനോദ് ), സനൂപ് തൈക്കൂടം ( അൽബി ) , ശരത് സഭ ( രാഹുൽ ) , അന്ന സുസൻ റോയി ( അന്നമ്മ ) , ശ്രീലക്ഷ്മി വിജയൻ ( ഇഷ ) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഖിൽ മോഹൻ സംവിധാനം നിർവ്വഹിച്ച ചിത്രമാണ് " MELCOW പോണ്ടിച്ചേരി " .
വിൻസി അലോഷ്യസ് , മൊട്ട രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കു ന്നു .
അരുൺ ഗോപി എക്സൈറ്റ്മെന്റിന്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവ രാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ജോബി ജോർജിൻ്റെ ഗുഡ് വിൽ എന്റർ ടെയ്ൻമെന്റ്സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.
ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, സംഗീതം - ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് - സാഗർ ദാസ്, ആർട്ട് - അജി കുട്ടിയാണി, പ്രൊഡ ക്ഷൻ കൺട്രോളർ - ശിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പാർത്ഥൻ, മേക്കപ്പ് - ശ്വേതിൻ വി, വസ്ത്രാലങ്കാരം - അക്ഷയ പ്രേംനാഥ്, മെൽവി ജെ, സാന്ദ്ര ജസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടർ - അരുൺലാൽ കരുണാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ, സ്റ്റിൽസ് - രാംനാഥ് മാഥൂർ, ഡിസൈൻസ് - ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ - ശബരി.
വിവാഹത്തിന് മുന്നോടിയായി മെൽവി ഇന്ത്യയിൽ മടങ്ങി എത്തുന്നു . തൻ്റെ പഴയ സഹപാഠികൾക്കൊപ്പം ഒരു ബാച്ചിലർ പാർട്ടി പങ്കെടുക്കുന്നു . വിപിൻ ,അന്നമ്മ , രാഹുൽ , ആൽബി എന്നിവരോടൊപ്പം പോണ്ടിച്ചേരി യിലേക്ക് മെൽവിൻ പുറപ്പെടുന്നു . ഇവർ
പോണ്ടിച്ചേരിയിലേക്ക് നടത്തുന്ന യാത്രയും അവിടെ അരങ്ങേറുന്ന രസകരമായ സംഭവ ങ്ങളുമാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. സൗഹൃദവും ആഘോഷവും അപ്രതീക്ഷിത സംഭവങ്ങളും ചേർന്നൊരു ഫൺറൈഡാ യാണ് ചിത്രം.

No comments: